പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: ബുക്ക് ചെയ്താൽ പ്രസാദം വീട്ടിലെത്തും; തപാൽ വകുപ്പുമായി ചേർന്ന് പുതിയ ദൌത്യം

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ പ്രസാദം വീടുകളിലേക്ക് എത്തിച്ച് നൽകാനുള്ള പദ്ധതിയുമായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്. അരവണ പായസത്തിന് പുറമേ നെയ്യുമാണ് ആവശ്യക്കാർക്ക് വീടുകളിലേക്ക് എത്തിക്കുക. ദേവസ്വം ബോർഡും തപാൽ വകുപ്പും തമ്മിൽ ഇത് സംബന്ധിച്ച് കരാർ ഒപ്പുവെച്ചിട്ടുണ്ട്. 450 രൂപ വിലവരുന്ന ഒരു കിറ്റാണ് വീട്ടിലേക്ക് എത്തിക്കുന്നത്.

വെന്റിലേറ്ററില്‍ നിന്നും നീക്കം ചെയ്താൽ കോൺഗ്രസ് മരിച്ചു പോകും, പരിഹസിച്ച് എംവി ജയരാജൻവെന്റിലേറ്ററില്‍ നിന്നും നീക്കം ചെയ്താൽ കോൺഗ്രസ് മരിച്ചു പോകും, പരിഹസിച്ച് എംവി ജയരാജൻ

ഒരു ടിൻ അരവണ പായസം, നെയ്യ്, വിഭൂതി, കുങ്കുമം, മഞ്ഞൾപ്പൊടി, അർച്ചനയുടെ പ്രസാദം എന്നിവയായിരിക്കും ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരിക്കുക. ആവശ്യക്കാരിൽ നിന്ന് ഈടാക്കുന്ന 450 രൂപയിൽ 250 രൂപ ദേവസ്വം ബോർഡും 200 രൂപ തപാൽ വകുപ്പുമാണ് ഈടാക്കുക. ഈ പണം നൽകുന്നതുകൊണ്ട് തന്നെ പ്രസാദം ബുക്കിംഗിന് മറ്റ് ചാർജ്ജുകളൊന്നും ഈടാക്കുന്നില്ല. എന്നാൽ ശബരിമലയിൽ നിന്ന് പ്രസാദമായി നൽകിവരുന്ന അപ്പം കിറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. തപാലിൽ അയയ്ക്കുന്നത് കൊണ്ടാണ് ഒഴിവാക്കിയിട്ടുള്ളതെന്നാണ് ദേവസ്വം ബോർഡ് അധികൃതൃർ ചൂണ്ടിക്കാണിക്കുന്നത്.

kerala-157384

കൊവിഡ് വ്യാപനം മൂലം കൂടുതൽ പേർക്കും ശബരിമലയിൽ നേരിട്ടെത്തുന്നതിനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് ഈ നടപടി. എന്നാൽ ഒരാൾക്ക് ബുക്ക് ചെയ്യാവുന്ന കിറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ഓർഡറുകൾക്ക് അനുസൃതമായി പമ്പയിലെ പോസ്റ്റ് ഓഫീസിൽ എത്തിക്കുന്ന കിറ്റ് ഇവിടെ നിന്ന് മറ്റ് പോസ്റ്റ് ഓഫീസുകളിലേക്ക് അയയ്ക്കുന്ന രീതിയാണ് പിന്തുരുക. ഈ സംവിധാനം ആരംഭിച്ചതിന് പിന്നാലെ 5000 ലധികം ഓർഡറുകളാണ് ദേവസ്വം ബോർഡിന് ലഭിച്ചിട്ടുള്ളത്.

English summary
Sabarimala Prasada will be delivered through postal facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X