Get Updates
Get notified of breaking news, exclusive insights, and must-see stories!

മകരവിളക്ക് ഉത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ പി. ബി നൂഹ് പറഞ്ഞു. കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് കണക്കിലെടുത്ത് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ തിരക്ക് അനുസരിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തും.

ഇന്ന്(12) പന്തളത്തു നിന്നും പുറപ്പെടുന്ന തിരുവാഭരണഘോഷയാത്രയെ അനുഗമിക്കുന്നതിലേയ്ക്കായി വനംവകുപ്പ്, പോലീസ്, അഗ്‌നിശമന സേന, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രയ്ക്ക് അധികം സുരക്ഷ ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 13നും 14നും ജില്ലയിലെ നിരത്തുകളില്‍ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതും, ടിപ്പര്‍ ലോറികള്‍ സഞ്ചാരം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

sabarimalai-6-1
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+