പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: സന്നിധാനത്ത് തന്നെ താമസിക്കാന്‍ റൂം വേണോ: ഒരു രാത്രിക്ക് കേവലം 250 രൂപ മാത്രം

Google Oneindia Malayalam News

പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തർക്ക് ഒരുക്കിയിരിക്കുന്നത് വിപുലമായ താമസ സൌകര്യങ്ങള്‍. പ്രതിദിനം ശരാശരി 80000 തീർത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. കനത്ത സുരക്ഷ മുൻനിർത്തി വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തിയ ശേഷമാണ് അയ്യപ്പഭക്തർ സന്നിധാനത്ത് എത്തുന്നത്. സന്നിധാനത്ത് ഒരേസമയം 17,017 ഭക്തർക്കുള്ള താമസ സൗകര്യമുണ്ട്. കുറഞ്ഞ ചിലവിൽ രണ്ടുപേർക്ക് 12 മണിക്കൂർ താമസിക്കാൻ കഴിയുന്ന പ്രണവം ഗസ്റ്റ് ഹൗസിന് 250 രൂപയാണ് നിരക്ക്. കൂട്ടമായി എത്തുന്ന അയ്യപ്പ സംഘങ്ങൾക്ക് വിരി വയ്ക്കാനുള്ള സൗകര്യവും വിവിധ ഇടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും അധികൃത്യർ അറിയിച്ചു.

ഭക്തജനങ്ങൾക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ഓൺലൈൻ

ഇതിന് പുറമേ സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന 6200 ജീവനക്കാർക്കുള്ള താമസസൗകര്യവും സജ്ജമാണ്. ഭക്തജനങ്ങൾക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ഓൺലൈൻ ബുക്കിലൂടെയും മുറികൾ ബുക്ക് ചെയ്യാം. സ്പോട്ട് ബുക്കിങ്ങിനായി 454 മുറികളും ഓൺലൈൻ ബുക്കിങ്ങിനായി 104 മുറികളുമാണ് മാറ്റിവെച്ചിരിക്കുന്നത്. സ്പോട്ട് ബുക്ക് ചെയ്യാൻ ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ സമർപ്പിക്കേണ്ടതാണ്.

അനാവശ്യമായ ഒരു വാക്ക്: ബിഗ് ബോസില്‍ പറഞ്ഞു പോയ ആ ഒരു കാര്യത്തില്‍ കുറ്റബോധമുണ്ട്: ബ്ലെസ്‌ലിഅനാവശ്യമായ ഒരു വാക്ക്: ബിഗ് ബോസില്‍ പറഞ്ഞു പോയ ആ ഒരു കാര്യത്തില്‍ കുറ്റബോധമുണ്ട്: ബ്ലെസ്‌ലി

വലിയ നടപ്പന്തൽ താഴെയും മുകളിലുമായും

വലിയ നടപ്പന്തൽ താഴെയും മുകളിലുമായും, മഗുണ്ട, മാളികപ്പുറം എന്നിവിടങ്ങളിലായി മേൽക്കൂരയുള്ള സൗജന്യ വിരി അയ്യപ്പഭക്തർക്ക് ഒരുക്കിയിട്ടുണ്ട്. കൃത്യമായ ശുചീകരണത്തോടെയും മാലിന്യ നിർമ്മാർജ്ജനത്തിലൂടെയുമാണ് മണ്ഡലകാലം നടക്കുന്നത്. 1169 ശൗചാലയങ്ങളാണ് സന്നിധാനത്ത് മാത്രം ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ 160 കുളിമുറികളും സുസജ്ജമാണ്. 400 വേസ്റ്റ് ബിന്നുകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

പ്രതിക്ക് രാമന്‍പിള്ള മുതല്‍ ആരേയും വെക്കാം: അതിജീവിത അങ്ങനെയല്ല, അവർ നിശബ്ദമാണ്: ആശ ഉണ്ണിത്താന്‍പ്രതിക്ക് രാമന്‍പിള്ള മുതല്‍ ആരേയും വെക്കാം: അതിജീവിത അങ്ങനെയല്ല, അവർ നിശബ്ദമാണ്: ആശ ഉണ്ണിത്താന്‍

ആരോഗ്യപരിപാലനത്തിലും യാതൊരു വിട്ടുവീഴ്ചയും

ആരോഗ്യപരിപാലനത്തിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. സന്നിധാനത്ത് മാത്രം 24 മണിക്കൂറും പ്രവർത്തനം നടത്തുന്നു നാല് ആശുപത്രികൾ, അടിയന്തര വൈദ്യസഹായത്തിന് അഞ്ച് എമർജൻസി മെഡിക്കൽ സെന്റർ എന്നിവയും ഉണ്ട്. ഭക്തജനങ്ങൾക്ക് എല്ലാവിധ വിവരങ്ങളും നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്ററും സന്നിധാനത്ത് പ്രവർത്തനം നടത്തുന്നുണ്ട്; സന്നിധാനം താമസം 04735-202049

ശബരിമലയിൽ ഇന്നത്തെ ചടങ്ങുകൾ

ശബരിമലയിൽ ഇന്നത്തെ ചടങ്ങുകൾ

(05.12.2022)
.........
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്.... നട തുറക്കൽ.. നിർമ്മാല്യം
3.05 ന് ....അഭിഷേകം
3.30 ന് ...ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ......ഉച്ചപൂജ
1മണിക്ക് ക്ഷേത്രനട അടയ്ക്കൽ

വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന്... ദീപാരാധന
7 മണിമുതൽ പുഷ്പാഭിഷേകം
9.30 മണിക്ക് ...അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീർത്തനം പാടി 11 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

English summary
Sabarimala room online booking: Only Rs 250 per night stay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X