Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: വിശുദ്ധി സേനാംഗങ്ങളുടെ വേതനം വർധിപ്പിച്ചു: ഇത്തവണയും നിയമിക്കുക 1000 പേരെ

പത്തനംതിട്ട: ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വര്‍ധിപ്പിച്ചെന്നു റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം 450 ആയിരുന്ന വേതനം 550 രൂപയായി വര്‍ധിപ്പിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഉണ്ടാവുക. സന്നിധാനത്ത് 300 പേരേയും പമ്പയില്‍ 200 പേരേയും നിലയ്ക്കലില്‍ 450 പേരേയും പന്തളത്ത് 30 പേരേയും കുളനടയില്‍ 20 പേരേയും നിയോഗിക്കും.

 sabarimala

ശബരിമല മണ്ഡല മകരവിളക്ക് കാലഘട്ടത്തില്‍ 500 റവന്യു ഉദ്യോഗസ്ഥരെ വിവിധ ഘട്ടങ്ങളിലായി നിയമിക്കും. പ്രത്യേക ശബരിമല എഡിഎമ്മിനേയും, മൂന്നു ഡെപ്യൂട്ടി കളക്ടര്‍മാര്‍, മൂന്നു തഹസീല്‍ദാര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരേയും നിയോഗിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ശബരിമലയിലേക്ക് കടന്നു വരുന്ന വഴികളിലെ കടവുകള്‍ പരിശോധിച്ച് സുരക്ഷാ സംവിധാനങ്ങളൊരുക്കും.

കടവുകളുള്ള പഞ്ചായത്തുകളിലെ ഡിസാസ്റ്റര്‍ പ്ലാനുകള്‍ പരിശോധിച്ചുറപ്പുവരുത്തും. മുന്നറിയിപ്പു ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കും. ദുരന്തനിവാരണ സുരക്ഷായാത്ര സംഘടിപ്പിക്കും.
ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വേഗത്താല്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ എ ഷിബു, തിരുവല്ല സബ് കളക്ടര്‍ സഫ്‌നാ നസ്‌റുദീന്‍, എ ഡി എം കെ .രാധാകൃഷ്ണന്‍ , ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍ ജില്ലാതല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+