ശബരിമല: മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിന് സജ്ജമായി സന്നിധാനവും പരിസര പ്രദേശങ്ങളും
പത്തനംതിട്ട:ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനു എത്തുന്ന അയ്യപ്പന്മാരെ സ്വീകരിക്കാൻ പൂർണ്ണ സജ്ജമെന്ന് ജില്ലാ ഭരണകൂടം. ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മൂന്നൊരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ സുരക്ഷ സംബന്ധിച്ച യോഗം നാളെ പമ്പയിൽ ചേരും.
ലീഗൽ മെട്രോളജി, സിവിൽ സപ്പ്ളൈസ്, റവന്യു, ഹെൽത്ത് തുടങ്ങിയ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്ന കളക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്, മണ്ഡലകാല പ്രവർത്തനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. സൂക്ഷ്മ പഠനങ്ങൾക്ക് ശേഷം നിശ്ചയിക്കപ്പെട്ട അവശ്യവസ്തുക്കളുടെ വിലനിലവാരപ്പട്ടിക ജില്ലാ കളക്ടർ പുറപ്പെടുവിച്ചു.

ഹൈക്കോടതിയുടെ നിർദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചു. ഇവ തീർഥാടകർക്ക് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തും.
സ്റ്റീൽ, ചെമ്പ്, പിത്തള തുടങ്ങിയ പാത്രങ്ങൾക്കും ജില്ലാ കളക്ടർ നില നിശ്ചയിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് ഗ്യാസ് സിലിണ്ടറിൽ കൂടുതൽ കൈവശം വക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതിയില്ല. വിപണിയിൽ കൃത്യമായി അളവും തൂക്കവും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ലീഗൽ മെട്രോളജി വകുപ്പിന്റെ നാല് സ്‌ക്വാഡുകൾ ശബരിമലയിൽ തയ്യാറാണ്. മുദ്ര പതിക്കാത്ത അളവുപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന നടത്തും.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കാർഡിയോളജി സെന്ററുകളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ജീവനക്കാരും ടൈഫോയിഡ് വാക്‌സിനേഷൻ കാർഡും ഹെൽത്ത് കാർഡും നിർബന്ധമായും കയ്യിൽ കരുതണം. സർക്കാർ ക്യാന്റീനുകളും സ്ഥാപനങ്ങളും അടക്കമുള്ള ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് വിപുലമായ പരിശോധന നടത്തും.
പുകയില നിരോധിത മേഖലയായ ശബരിമലയിൽ നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയാൻ പരിശോധനകൾ കർശനമാക്കും. എമർജൻസി മെഡിക്കൽ സെന്ററുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. പമ്പ, നിലയ്ക്കൽ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ചെയിൻ സർവീസുകളും ചാർട്ടേർഡ് സർവീസുകളും അടക്കമുള്ള ക്രമീകരണങ്ങളും ഗ്രൂപ്പ് ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് സംവിധാനങ്ങളും ഒരുക്കി കെ എസ് ആർ ടി സിയും പത്തനംതിട്ടയിലേക്ക് തീർഥാടകരെ വരവേൽക്കാൻ സന്നദ്ധരായി കഴിഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications