പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കാര്‍ത്തിക ദിനം ആചാരപൂര്‍വ്വം കൊണ്ടാടി ശബരിമല സന്നിധാനം

Google Oneindia Malayalam News

പത്തനംതിട്ട: തൃക്കാർത്തിക ദിനം ആചാരാപൂര്‍വ്വം കൊണ്ടാടി ശബരിമല സന്നിധാനം. കിഴക്കേ മണ്ഡപത്തിൽ പ്രത്യേകം തയാറാക്കിയ നെയ്യ് വിളക്ക് തന്ത്രി തെളിച്ചതോടെയാണ് തൃക്കാര്‍ത്തിക ചടങ്ങുകൾക്ക് തുടക്കമായത്. ദീപാരാധനയ്ക്ക് ഒടുവിൽ ക്ഷേത്ര പരിസരത്തുള്ള മൺചിരാതുകളും തെളിച്ചു. അങ്കി ചാർത്തിയുള്ള പ്രത്യേക ദീപാരാധനയാണ് സന്നിധാനത്തെ തൃക്കാർത്തിക ദിനത്തിലെ പ്രധാന ചടങ്ങ്. കാർത്തിക പ്രമാണിച്ച ശതകലശാഭിഷേകം കളഭാഭിഷേകം എന്നിവയും നടന്നു. ക്ഷേത്ര ജീവനക്കാരും ഭക്തരും ചേർന്നാണ് കാർത്തിക ദീപം തെളിച്ചത്.

അതേസമയം, ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാമെന്നാണ് ദേവസ്വം ബോർഡിൻ്റെ അഭിപ്രായമെന്ന് പ്രസിഡന്‍റ് എൻ വാസു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച മുതൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ സാധ്യതയുണ്ടെന്നും ദേവസ്വം പ്രസിഡൻ്റ് പറഞ്ഞിരുന്നു. അന്ന് മുതല്‍ തന്നെ ഓണ്‍ലൈന്‍ ബുക്കിങും ആരംഭിക്കും. സ്ഥിതിഗതികള്‍ വിലിയിരുത്തിയ ശേഷം നിലക്കലിൽ അത്യവശ്യം വിരിവക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

sabarimala

കോവിഡ് വ്യാപനത്തെ പ്രതിരോധിച്ച് ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം സുരക്ഷിതമായി നടത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍, കച്ചവടക്കാര്‍, ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സന്നിധാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

English summary
Sabarimala Sannidhanam is celebrated on the day of Thrikkarthika
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X