വിവാദങ്ങള്‍ക്കിടെ മണ്ഡല പൂജ: ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് തുറക്കും, പുതിയ രണ്ട് മേല്‍ശാന്തിമാര്‍
ശബരിമല: മണ്ഡല പൂജയ്ക്കായി ശബരിമല നട ഇന്ന് ( 16) വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് വി.എൻ. വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എം.എൻ നാരായണൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും.
നാളെ (17) വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരായിരിക്കും പുലർച്ചെ നട തുറക്കുക. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27ന് നടക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും. ഡിസംബർ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20 ന് നട അടയ്ക്കും.













Click it and Unblock the Notifications