മേടമാസ വിഷു പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറന്നു, വ്യാഴാഴ്ച നിർമ്മാല്യവും അഭിഷേകവും...
പത്തനംതിട്ട: മേടമാസവിഷു പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് 5 ന് നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിച്ചു. പ്രത്യേക പൂജകൾ ഒന്നുമുണ്ടാകില്ല.
രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. വ്യാഴാഴ്ച വെളുപ്പിന് 5ന് ക്ഷേത്രനട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് പതിവ് പൂജകൾ ഉണ്ടാകും. 15ന് പുലർച്ചെ നട തുറന്ന് ഭക്തർക്കായി വിഷുക്കണി ദർശനം ഒരുക്കും.തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് കൈനീട്ടവും നൽകും.

നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും ശബരിമല സന്നിധാനത്ത് ഉണ്ടാകും. 19ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. മേടമാസവിഷു പൂജകൾക്കായി നടതുറക്കുന്ന സമയത്ത് കേരളത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് ഭക്തർ അയ്യപ്പദർശന പുണ്യത്തിനായി എത്തിച്ചേരും. ഇടവ മാസ പൂജകൾക്കായി മെയ് 14ന് വൈകുന്നേരം 5നാണ്‌നട തുറക്കുക.












Click it and Unblock the Notifications