പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിത്തിര ആട്ടവിശേഷം: ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കും, ചൊവ്വാഴ്ച രാവിലെ അഞ്ചിന് നിർമാല്യം!

Google Oneindia Malayalam News

ശബരിമല: ചിത്തിര ആട്ടതിരുനാൾ വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട (നാളെ) വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നട തുറന്ന് ശ്രീകോവിലിൽ വിളക്ക് തെളിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. ആട്ട ചിത്തിരയായ ചൊവ്വാഴ്ച രാവിലെ അഞ്ചിന് നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും.

'വിട്ടുകളയാന്‍ ദണ്ണമുണ്ടാകും അതുകൊണ്ടാണ് സുകുമാരന്‍ നായര്‍ നാമജപം നടത്തുന്നത്' ലക്ഷ്മി രാജീവ്

sabarimala-temple1

തുടർന്ന് നെയ്യഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും. കലശാഭിഷേകം, പടിപൂജ, പുഷാപാഭിഷേകം തുടങ്ങിയവും ചിത്തിര ആട്ട തിരുനാൾ വിശേഷ ദിനത്തിൽ അയ്യപ്പ സന്നിധിയിൽ നടക്കും. അത്താഴ പൂജയക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടിയാണ് നട അടയ്ക്കുക. മണ്ഡലമാസ പൂജകൾക്കായി നവംബർ 16 ന് വൈകിട്ട് ക്ഷേത്ര നട തുറക്കും.അന്ന് ശബരിമലമാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാരുടെ അവരോധന ചടങ്ങും നടക്കും. പുതിയ മേൽശാന്തിമാർ ആയിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.

English summary
sabarimala temple opening for rituals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X