പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍

Google Oneindia Malayalam News

ശബരിമല: മേടമാസ-വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടും. പതിനഞ്ചിന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. പൂജകള്‍ പൂര്‍ത്തിയാക്കി പതിനെട്ടിന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

1

നാളെ അഞ്ച് മണിക്കാണ് ക്ഷേത്ര നട തുറക്കുക. തുടര്‍ന്ന് പതിവ് അഭി,കേവും പൂജകളും ഉണ്ടാവും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമില്ലെങ്കിലും വിര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലയ്ക്കലില്‍ സ്ലോട്ട് ബുക്കിംഗും ഉണ്ട്. ദര്‍ശനത്തിനായി എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയാല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, എന്നിവയില്‍ ഏതെങ്കിലുമൊന്ന് കൈയ്യിലുണ്ടാവണം.

English summary
sabarimala temple opens for vishu puja closes on april 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X