പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അയ്യപ്പ ക്ഷേത്രനട ഞായറാഴ്ച അടയ്ക്കും... ശേഷാല്‍ വഴിപാടായി സഹസ്രകലശാഭിഷേകം, ദർശനത്തിന് വൻ തിരക്ക്!!

  • By Desk
Google Oneindia Malayalam News

ശബരിമല : ഇടവ മാസപൂജ പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും. നാളെ വിശേഷാല്‍ വഴിപാടായി സഹസ്രകലശാഭിഷേകമുണ്ടാകും. ഇതിനുള്ള സഹസ്രകലശ പൂജ ഇന്നു നടക്കും. രാത്രിയില്‍ അത്താഴ പൂജയ്ക്കു ശേഷം മേല്‍ശാന്തി അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തിയാണ് നട അടയ്ക്കുന്നത്. 2 ദിവസമായി ദര്‍ശനത്തിനു നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

<strong><br> ചാമക്കാലയെ തെമ്മാടിയെന്ന് വിളിച്ച് സന്ദീപ് വാര്യർ, അച്ചിവീട്ടിൽ പോയി വിളിക്കെന്ന് മറുപടി,വീഡിയോ വൈറൽ</strong>
ചാമക്കാലയെ തെമ്മാടിയെന്ന് വിളിച്ച് സന്ദീപ് വാര്യർ, അച്ചിവീട്ടിൽ പോയി വിളിക്കെന്ന് മറുപടി,വീഡിയോ വൈറൽ

മൃത്യുഭയമകറ്റി ഭക്തരെ കാത്തുകൊള്ളണേയെന്ന പ്രാര്‍ഥനയുമായി ഇന്നലെ മഹാമൃത്യുഞ്ജയ ഹോമം നടന്നു. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. കേരള ബ്രാഹ്മണ സഭ കോട്ടയം ശാഖ സന്നിധാനത്തു ലക്ഷാര്‍ച്ചന നടത്തി. തന്ത്രിയുടെ കാര്‍മികത്വത്തില്‍ ബ്രഹ്മകലശം പൂജിച്ചു. 100 ബ്രാഹ്മണര്‍ കലശത്തിനു ചുറ്റും ഇരുന്ന് ഹരിഹരപുത്ര സഹസ്രനാമം ചൊല്ലി അര്‍ച്ചന കഴിച്ചു.

Sabarimala

ഉച്ചയോടെ ബ്രഹ്മകലശം വാദ്യഘോഷങ്ങളോടെ ശ്രീകോവിലില്‍ എത്തിച്ച് ഭസ്മം അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു. കളഭാഭിഷേകവും നടന്നു. ശബരിമല ദേവപ്രശ്‌ന വിധി പ്രകാരം മാളികപ്പുറം ക്ഷേത്രത്തിന്റെ പരിധി നിശ്ചയിച്ച് ഉപദേവ ക്ഷേത്രങ്ങള്‍ മാറ്റി പ്രതിഷ്ഠിക്കുന്നതിനുള്ള പ്ലാന്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കാന്‍ 3 അംഗ സമിതിയെ തിരഞ്ഞെടുത്തു.

സ്മിതേഷ് നമ്പൂതിരി (ഒറ്റപ്പാലം, പാലക്കാട്), മനോജ് എസ്.നായര്‍ (കാവുംഭാഗം, തിരുവല്ല), പ്രദീപ് നമ്പൂതിരി (ശുചീന്ദ്രം, നാഗര്‍കോവില്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്. ദേവസ്വം ബോര്‍ഡിന്റെ 14 സ്ഥപതിമാരില്‍ പെട്ടവരാണ് ഇവര്‍. മാളികപ്പുറം ക്ഷേത്ര സങ്കേതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് വാസ്തു വിദഗ്ധരായ കാണിപ്പയ്യൂരും വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടും പ്ലാന്‍ സമര്‍പ്പിച്ചിരുന്നു.

രണ്ടും വ്യത്യസ്തമാണ്. അതിനാല്‍ വാസ്തു ശാസ്ത്രപരമായി 2 പ്ലാനും പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനാണ് ഇവരെ തിരഞ്ഞെടുത്തത്. 2 പ്ലാനുകളിലും മണിമണ്ഡപം, മാളികപ്പുറം ക്ഷേത്രം എന്നിവയുടെ സ്ഥാനങ്ങള്‍ക്ക് മാറ്റമില്ല. നവഗ്രഹ ഉപദേവ ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണമെന്ന നിര്‍ദേശം ഉണ്ട്.

നവഗ്രഹ ക്ഷേത്രം പൊളിക്കണമെന്നും അതിന്റെ തറ മാളികപ്പുറം ക്ഷേത്രത്തിന്റെ അതേ നിരപ്പില്‍ ആകണമെന്നുമുണ്ട്. നവഗ്രഹ ക്ഷേത്രത്തിന്റെ സ്ഥാനം ഇപ്പോഴത്തെ സ്ഥലത്തു നിന്നും അല്‍പം മുന്നോട്ട് മാറ്റി വേണമെന്ന് ഒരാള്‍ നിര്‍ദേശിച്ചപ്പോള്‍ അതേ സ്ഥാനത്ത് തന്നെ പുതിയത് നിര്‍മിച്ച് പ്രതിഷ്ഠ നടത്തണമെന്നാണ് രണ്ടാമത്തെ ആള്‍ പറഞ്ഞിട്ടുള്ളത്.

English summary
Sabarimala temple will be closed on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X