പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

Google Oneindia Malayalam News

പത്തനംതിട്ട: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. ഇന്നു പുലര്‍ച്ചെ അഞ്ചിന് നട തുറന്നു. 7.30 ന് ഉഷപൂജ, 12 ന് കലശാഭിഷേകം, തുടര്‍ന്ന് കളഭാഭിഷേകം. 12.30 ന് ഉച്ചപൂജ കഴിഞ്ഞ് 12.45 ന് ക്ഷേത്രനട അടയ്ച്ചു. വൈകുന്നേരം അഞ്ചിന് നട വീണ്ടും തുറന്നു. 6.30ന് ദീപാരാധനയും ഏഴിന് പടിപൂജയും നടന്നു. എട്ടിന് അത്താഴപൂജ ആരംഭിക്കും ശേഷം 8.30 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

ജില്ലാ പഞ്ചായത്ത് പിടിക്കുമെന്ന് ബിജെപി; എമ്മാതിരി കോമഡിയെന്ന് സിപിഎം,10 ലേറെ സീറ്റ് എല്‍ഡിഎഫ് നേടുംജില്ലാ പഞ്ചായത്ത് പിടിക്കുമെന്ന് ബിജെപി; എമ്മാതിരി കോമഡിയെന്ന് സിപിഎം,10 ലേറെ സീറ്റ് എല്‍ഡിഎഫ് നേടും

ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബര്‍ 12ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറക്കും. 13 ന് പൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കും. പീന്നീട് 15 ന് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട വീണ്ടും തുറക്കും. ശബരിമല - മാളികപ്പുറം മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും 15 ന് നടക്കും.

sabarimala

അതിനിടെ, ശബരിമലയില്‍ മണ്ഡലകാല - മകരവിളക്ക് തീർത്ഥാടനത്തിനായി നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി. ശക്തമായ നിയന്ത്രം വേണമെങ്കിലും നിയന്ത്രണങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്നും കോടതി നിർദേശിച്ചു.

Recommended Video

cmsvideo
കേരളം; തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

നിലയ്ക്കൽ ബേസ് ക്യാമ്പായി തുടരുമ്പോൾ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് അനൗചിത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബേസ് ക്യാമ്പിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് നിര്‍ദേശിച്ച കോടതി ചീഫ് സെക്രട്ടറിതല കമ്മിറ്റിയിൽ ദേവസ്വം ബോർഡ് പ്രതിനിധിയില്ലാത്തതിനെ ചോദ്യം ചെയ്തു. ഭക്തരുടെ പ്രശ്‌നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കേണ്ടത് ദേവസ്വം ബോർഡിന് കമ്മിറ്റിയില്‍ പ്രാതിനിധ്യമില്ലാതെ പോയതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി

English summary
Sabarimala temple will be closed today after completing the Tulamas pujas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X