പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല; ഹരിവരാസനം അവാർഡ് സംഗീതജ്ഞൻ വീരമണി രാജുവിന് സമ്മാനിച്ചു

Google Oneindia Malayalam News

പത്തനംതിട്ട; 2021 ലെ ഹരിവരാസനം അവാർഡ് സംഗീതജ്ഞൻ വീരമണി രാജുവിന് സമ്മാനിനിച്ചു. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാര്‍ഡ് സമ്മാനിച്ചത്. രാവിലെ എട്ടിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാൽ പ്രശസ്തിപത്രം വായിച്ചു. പുരസ്‌കാര നിർണയ സമിതി ചെയർമാൻ കെ. ജയകുമാർ, ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് (റിട്ട.) പി.ആർ. രാമൻ, ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് (റിട്ട.) സിരിജഗൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആൻറണി എം.പി, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ: കെ.എസ് രവി, സ്പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവർ ആശംസാപ്രസംഗം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്. തിരുമേനി നന്ദി പറഞ്ഞു.

 sabarimala-

സംഗീത ലോകത്തെ പ്രഗത്ഭര്‍ക്കു നല്‍കുന്ന പുരസ്‌കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച വീരമണി രാജു തമിഴ്നാട് സര്‍ക്കാരിൻ്റെ കലൈമാമണി അവാര്‍ഡ് ഉള്‍പ്പടേയുള്ള പുരസ്കാരങ്ങല്‍ നേരത്തെ കരസ്ഥമാക്കിയിരുന്നു.

English summary
Sabarimala; The Harivarasanam Award was presented to musician Veeramani Raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X