പുണ്യം പൂങ്കാവനം; സന്നിധാനത്തെ കൊപ്രാക്കളം ഭാഗത്ത് ശുചീകരണം നടത്തി
പത്തനംതിട്ട : പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശബരിമലയില്‍ ശുചീകരണം നടത്തി. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സന്നിധാനത്തെ കൊപ്രാക്കളം ഭാഗത്താണ് ശുചീകരണം നടത്തിയത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കെ. പ്രശാന്തന് കാണി നേതൃത്വം നല്കി. വിവിധ ഭാഗങ്ങളിലെ പാഴ്വസ്തുക്കളും കൊപ്രാക്കളത്തിനോട് ചേര്‍ന്ന ഉപയോഗ്യശൂന്യമായ സാധനങ്ങളും പ്ലാസ്റ്റിക് ഷീറ്റുകളും പഴയ ചാക്കുകളും അടക്കമുള്ളവ നീക്കം ചെയ്തു.
പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാരെ കൂടാതൈ പോലീസിലെ വിവിധ വിഭാഗങ്ങള്‍, വനം വകുപ്പ്, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെയും അയ്യപ്പ സേവാ സംഘത്തിലെയും 60ഓളം പേരാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. സന്നിധാനം എ എസ് ഓ പ്രമോദ്, ഇന്‍സ്പെക്ടര്‍മാരായ സാജു ആന്റണി, ഡി ദീപു, കെ. വിനോദ്കുമാര്‍, പ്രവീണ്‍കുമാര്‍, യൂസഫ്, എസ്എച്ച്ഒ പ്രജീഷ്, എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ വി എം ഹാരിസ്, വനം വകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ എസ് ജയപ്രകാശ്, പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാരായ സജി മുരളി, ശേഖര്‍ സ്വാമി ചെന്നൈ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Recommended Video

അതേസമയം, സന്നിധാനത്തെ കൊവിഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ശബരിമലയിലെയും പമ്പയിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 14 ദിവസത്തില്‍ അധികം ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാവര്ക്കും കോവിഡ് 19 ആന്റിജന്‍ പരിശോധന ഉറപ്പാക്കും. സന്നിധാനത്തെ അടക്കം അപകടഭീഷണി ഉയര്‍ത്തുന്ന മരച്ചില്ലകള്‍ മുറിച്ച് നീക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയിലെ എല്ലാ വകുപ്പ് മേധാവികള്‍ക്കും തെര്‍മല്‍ സ്കാനര്‍ നല്കി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശരീര താപനില ദിവസവും പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications