പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: കൂടുതൽ തീര്‍ത്ഥാടകരെ അനുവദിച്ചതിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിയോടെ ആരംഭിക്കും

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല ദർശനത്തിന് കൂടുതൽ തീര്‍ത്ഥാടകരെ അനുവദിച്ചതിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിയോടെ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രതിദിന തീർത്ഥാടകരുടെ എണ്ണം രണ്ടായിരമായും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരവുമായാണ് വർദ്ധിപ്പിച്ചത്. ഇത് മുൻപ് യഥാക്രമം ആയിരവും രണ്ടായിരവുമായിരുന്നു. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ബുക്കിംഗ്. sabarimalaonline. org എന്ന വെബ്സൈറ്റില്‍ നിന്നും തീർത്ഥാടകർക്ക് ബുക്കിംഗ് സാധിക്കും. കോവിഡ്‌ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തീര്‍ത്ഥാടനം.

mala

എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കു പരിശോധന നടത്താവുന്നതാണ്.

പുകഴ്ത്തി 'തള്ളി'യാല്‍ പ്രത്യേക പെന്‍ഷന്‍; വോട്ട് അഭ്യര്‍ത്ഥിച്ച് റിയാസ് ഖാന്‍റെ കോടാലിപറമ്പന്‍പുകഴ്ത്തി 'തള്ളി'യാല്‍ പ്രത്യേക പെന്‍ഷന്‍; വോട്ട് അഭ്യര്‍ത്ഥിച്ച് റിയാസ് ഖാന്‍റെ കോടാലിപറമ്പന്‍

 'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം 'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

English summary
Sabarimala: The online booking of more pilgrims will start at 5 pm today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X