• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയില്‍ അഭൂതപൂർവ്വമായ തിരക്ക്: ലോകോത്തര തീര്‍ഥാടന കേന്ദ്രമാകുന്നതിന്റെ സൂചനയെന്ന് മേല്‍ശാന്തി

Google Oneindia Malayalam News

പത്തനംതിട്ട: പവിത്രമായ സന്നിധാനവും ശബരമല പൂങ്കാനവും സംരക്ഷിക്കേണ്ടത് ഭക്തരുടെ കടയമയാണെ്ന്ന് മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി. കൊവിഡ് മഹാമാരി വിട്ടൊഴിഞ്ഞ, പ്രകൃതി അനുകൂലമായി നില്‍ക്കുന്ന ഒരു മണ്ഡലകാലമാണ് ഇത്തവണത്തേത്. അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ഇതുവരെ ഉണ്ടായത്. കൊവിഡിനു മുന്‍പുള്ള നിലയിലേക്ക് തിരക്ക് വര്‍ധിക്കുന്നത് ശബരിമല ലോകോത്തര തീര്‍ഥാടന കേന്ദ്രമാകുന്നു എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും തിരക്ക് വര്‍ധിക്കുമെന്നാണ്

ഇനിയും തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച ഭക്തര്‍ക്ക് ഏറെ പ്രധാന്യമുള്ള പന്ത്രണ്ട് വിളക്ക് ഉത്സവം എന്ന പ്രത്യേകത കൂടിയുണ്ട്. പന്ത്രണ്ട് വിളക്കിന് ശേഷം തിരക്ക് കൂടും. പന്തിരുകുലത്തിലെ പന്ത്രണ്ട് മക്കളുടെ ദേവിയുപാസനയുമായി ബന്ധപ്പെട്ടതാണ് പന്ത്രണ്ട് വിളക്കുത്സവത്തിന്റെ ഐതിഹ്യമെന്നും മേല്‍ശാന്തി പറഞ്ഞു.

'പെണ്ണിനെ കള്ളിയാക്കി എന്ന് പറയുന്നവരോട്; റോബിന്റെ പിആർ ആണോയെന്നാണ് ദില്‍ഷ ആർമി ചോദിക്കുന്നത്''പെണ്ണിനെ കള്ളിയാക്കി എന്ന് പറയുന്നവരോട്; റോബിന്റെ പിആർ ആണോയെന്നാണ് ദില്‍ഷ ആർമി ചോദിക്കുന്നത്'

പമ്പ മുതല്‍ സന്നിധാനം വരെ ഏര്‍പ്പെടുത്തിയിട്ടുള്ള

അതേസമയം, പമ്പ മുതല്‍ സന്നിധാനം വരെ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യസ്ഥാപനങ്ങള്‍ വഴി ഞായറാഴ്ച വരെ (നവംബര്‍ 27) 25719 പേര്‍ക്ക് സേവനം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഇതില്‍ 210 പേര്‍ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരായിരുന്നു. 37 പേര്‍ക്ക് ഹൃദയാഘാതം ഉണ്ടായി. ഇവരില്‍ 30 പേരുടെ ജീവന്‍ രക്ഷിച്ചു. ശബരിമലയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ പതിവായി അരമണിക്കൂറെങ്കിലും നടക്കണം. സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ അത് മുടക്കരുത്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളില്‍ ഹൃദയാരോഗ്യവിദഗ്ധരുടെ സേവനം ലഭ്യമാണ്.

ദില്‍ഷ ചെയ്തതല്ല ബ്ലെസ്‌ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്‌ലിയുടെ അനിയന്‍ പറയുന്നുദില്‍ഷ ചെയ്തതല്ല ബ്ലെസ്‌ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്‌ലിയുടെ അനിയന്‍ പറയുന്നു

മലകയറുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യകാര്യത്തില്‍

മലകയറുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധയുണ്ടാവണം. പമ്പയില്‍ മതിയായ വിശ്രമത്തിന് ശേഷമേ മലകയറാവൂ. വയര്‍നിറയെ ഭക്ഷണം കഴിച്ചയുടന്‍ മലകയറരുത്. സാവധാനം മാത്രം മലകയറുക. ശ്വാസംമുട്ട്, നെഞ്ചുവേദന തളര്‍ച്ച തുടങ്ങി എന്ത് ശാരീരിക ബുദ്ധിമുട്ടുണ്ടായാലും മലകയറ്റം നിര്‍ത്തണം. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഇരുപാതകളിലും അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍

ഹൃദയപുനരുജ്ജീവനം ഉള്‍പ്പെടെയുള്ള എല്ലാ പ്രഥമശുശ്രൂഷയും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. അവശത അനുഭവപ്പെട്ടാല്‍ 04735 203232 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ അഞ്ച് മിനുട്ടിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തും. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്ട്രച്ചര്‍ സേവനം ഉല്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എല്‍. അനിതാകുമാരി അറിയിച്ചു.

കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്കായി

അതോടൊപ്പം തന്നെ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്കായി രണ്ട് പ്രത്യേക ബസ് സര്‍വ്വീസ് ആരംഭിച്ചതായി കര്‍ണാടക ആര്‍ ടി സി അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സര്‍വ്വീസും ഒരു ഐരാവത് വോള്‍വോ സര്‍വ്വീസുമാണ് ആരംഭിക്കുക. ഡിസംബര്‍ ഒന്ന് മുതല്‍ ഈ ബസ്സുകള്‍ സര്‍വീസ് തുടങ്ങും. രാജഹംസ സര്‍വ്വീസ് ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാന്റില്‍ നിന്ന് തിരിച്ച് പിറ്റേന്ന് പുലര്‍ച്ചെ 7.29 ന് പമ്പയിലെത്തും. ഐരാവത് വോള്‍വോ സര്‍വീസ് ഉച്ചയ്ക്ക് 2 മണിക്ക് ബംഗളൂരു ശാന്തിനഗര്‍ ബസ്റ്റാന്റില്‍ നിന്ന് തിരിച്ച് പിറ്റേന്ന് പുലര്‍ച്ചെ 6.45 ന് പമ്പയിലെത്തും.

തിരിച്ചുള്ള സര്‍വ്വീസ് രാജഹംസ പമ്പയില്‍

തിരിച്ചുള്ള സര്‍വ്വീസ് രാജഹംസ പമ്പയില്‍ നിന്ന് വൈകിട്ട് 5 മണിക്ക് തിരിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് ബംഗളൂരിവിലെത്തും. ഐരാവത് വോള്‍വോ നിലക്കലില്‍ നിന്ന് വൈകിട്ട് 6 മണിക്ക് തിരിച്ച് പിറ്റേന്ന് രാവിലെ 11 മണിക്ക് ബംഗളൂരുവിലെത്തും. ഇരു ബസ്സുകള്‍ക്കും മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്റില്‍ സ്‌റ്റോപ്പുണ്ടാകും. ടിക്കറ്റുകള്‍ https://www.ksrtc.in/ എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

English summary
Sabarimala: This rush A sign of becoming a world-class pilgrimage destination, says Melshanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X