ശബരിമല: ഓമല്ലൂര്‍, കൊച്ചാലുംമൂട് റോഡുകളില്‍ ഗതാഗത തടസ്സം, പന്തളം-കൈപ്പട്ടൂര്‍ റോഡ് സഞ്ചാരയോഗ്യം
പത്തനംതിട്ട: ശബരിമലയിലേക്കുള്ള ചില പാതകളില്‍ ഇപ്പോഴും ഗതാഗത തടസ്സം തുടരുന്നു. ശക്തമായ മഴ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിതിരിച്ചുവിട്ടിരുന്നു. അതില്‍ മൂന്നു റോഡുകളിലെ ഗതാഗതംപുന:സ്ഥാപിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പന്തളം-കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് എന്നിവടങ്ങളിലെ ഗതാഗതമാണ് പുന:സ്ഥാപിച്ചത്. എന്നാല്‍ അടൂര്‍- കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലം അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

പന്തളം-ഓമല്ലൂര്‍ റോഡ്, കൊച്ചാലുംമൂട്- പന്തളം റോഡ് എന്നിവ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല. ഈ റോഡുകളില്‍ മാര്‍ഗതടസമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലകടവ്-കുളനട-മെഴുവേലി-ഇലവുംതിട്ട- കോഴഞ്ചേരി-റാന്നി വഴിയും കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും പോകാം. ഈ സ്ഥലങ്ങളിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുന്‍രീതിയില്‍ സഞ്ചരിക്കാവുന്നതാണ്.
ശബരിമലയില്‍ പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്
ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ശബരിമലയുമായി അനുബന്ധപ്പെട്ട ആശുപത്രികളില്‍ നിയമിക്കുന്നതിനായി മെഡിക്കല്‍ ഓഫീസര്‍(9 എണ്ണം), സ്റ്റാഫ് നഴ്‌സ്(36 എണ്ണം), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍(10 എണ്ണം), അറ്റന്‍ഡര്‍(20 എണ്ണം), ഫാര്‍മസിസ്റ്റ്(4 എണ്ണം) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2021 ഡിസംബര്‍ 31 വരെ പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്.
കറുപ്പോ വെളുപ്പോ? നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും; പുതിയ ചിത്രങ്ങളുമായി മീര നന്ദന്‍
മെഡിക്കല്‍ ഓഫീസര്‍:-യോഗ്യത:എംബിബിഎസ് വിത്ത് ടിസിഎംസി രജിസ്‌ട്രേഷന്‍: ഇന്റര്‍വ്യു നവംബര്‍ 18ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ. സ്റ്റാഫ് നഴ്‌സ്:-യോഗ്യത:ജിഎന്‍എം/ബിഎസ്‌സി നഴ്‌സിങ് ആന്റ് കെഎന്‍സി രജിസ്‌ട്രേഷന്‍: ഇന്റര്‍വ്യു നവംബര്‍ 18ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:-യോഗ്യത: രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്. ഇന്റര്‍വ്യു നവംബര്‍ 19ന് രാവിലെ 10 മുതല്‍ 1 വരെ. അറ്റന്‍ഡര്‍:- യോഗ്യത: എഴാം ക്ലാസ് പാസ്. 40 വയസില്‍ താഴെ. ഇന്റര്‍വ്യു നവംബര്‍ 19ന് രാവിലെ 10 മുതല്‍ 5 വരെ. ഫാര്‍മസിസ്റ്റ്: ഡിഎംഇ രണ്ടു വര്‍ഷത്തെ ഡിഫാം സര്‍ട്ടിഫിക്കറ്റ്/പാരാമെഡിക്കല്‍ കൗണ്‍സില്‍ ആന്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അംഗീകാമുള്ള തുല്യത കോഴ്‌സ്. ഇന്റര്‍വ്യു നവംബര്‍ 20 ന് രാവിലെ 10 മുതല്‍ 1 വരെ.
താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതാത് ഇന്റര്‍വ്യൂ തീയതിയില്‍ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കുടുതല്‍ വിവരങ്ങള്‍ക്ക്: 0468 2228220












Click it and Unblock the Notifications