പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല വിർച്വൽ ക്യു സംവിധാനം ദേവസ്വം ബോർഡിന് കൈമാറും

Google Oneindia Malayalam News

പത്തനംതിട്ട;ശബരിമല തീർത്ഥാടകർക്കായി പൊലീസ് ആവിഷ്ക്കരിച്ച വിർച്വൽ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ ഉന്നത തല തീരുമാനം. ഹൈക്കോടതി വിധി അംഗീകരിച്ചാണിത്.
സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും.

abarimala1-1574153359-1642181358.jpg -Properties Reuse Image	 No

വിർച്വൽ ക്യൂവിന് ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കും. ഐ ടി വിഭാഗം ശക്തിപ്പെടുത്തും. ബന്ധപ്പെട്ടവർക്ക് ആവശ്യമായ പരിശീലനം പൊലീസ് നൽകും. ആവശ്യമെങ്കിൽ താൽക്കാലിക സാങ്കേതിക സഹായവും നൽകും.

പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ഉത്സവ സീസണുകളിൽ 11 കേന്ദ്രങ്ങളിൽ പൊലീസ് നടപ്പാക്കി വരുന്ന സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇനി മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പോലീസ് സഹായം ഉണ്ടാവും.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനും ഭീഷണികളുണ്ടായാൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് പൊലീസിന്റെ നിയന്ത്രണം കൂടി ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തി.

താഴേക്ക് പതിക്കാതെ മുകളിലേക്ക് തന്നെ തിരിച്ചു കയറുന്ന വെള്ളച്ചാട്ടം!; മനോഹര കാഴ്ചയ്ക്ക് പിന്നിലെ കാരണംതാഴേക്ക് പതിക്കാതെ മുകളിലേക്ക് തന്നെ തിരിച്ചു കയറുന്ന വെള്ളച്ചാട്ടം!; മനോഹര കാഴ്ചയ്ക്ക് പിന്നിലെ കാരണം

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ , ചീഫ് സെക്രട്ടറി ഡോ വി പി ജോയ് തുടങ്ങിയവർ പങ്കെടുത്തു.

ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Sabarimala Virtual Q System will be handed over to the Devaswom Board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X