പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: വ്യാജ ഓണ്‍ലൈന്‍ പാസ് തയ്യാറാക്കിയ യുവാവ് അറസ്റ്റില്‍, 12 അയ്യപ്പഭക്തരും കസ്റ്റഡിയില്‍

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ പാസ് വ്യാജമായി നിര്‍മ്മിച്ച് നല്‍കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മൂന്നാര്‍ വട്ടവട കോവിലൂര്‍ സ്വദേശി പി ശിവയെ ആണ് പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ പാസ് ഉപയോഗിച്ച് ദർശനത്തിനെത്തിയ കോവിലൂർ സ്വദേശികളായ 12 അയ്യപ്പഭക്തരെയും ശിവയ്ക്കൊപ്പം ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന തീര്‍ത്ഥാടകരുടെ കൈവശമുള്ളവരുടെ പാസ് പരിശോധിക്കുന്നതിനിടയില്‍ സംശയം തോന്നുകയായിരുന്നു.

arrest1-1568818296

ഇതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യാജ പാസുകള്‍ സംഘടിപ്പിച്ച് നല്‍കിയത് ശിവയാണെന്ന് തീര്‍ത്ഥാടകര്‍ വ്യക്തമാക്കിയത്. തുടർന്ന് പമ്പ എസ്.ഐ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകിട്ട് മൂന്നാറിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ദേവികുളം എസ് ഐ ജോയി ജോസഫിന്‍റെ സഹായത്തോടെയാണ പമ്പ പോലീസ് പ്രതിയെ പിടികൂടിയത്.

അതേസമയം, 18 വരെയുള്ള ഓൺലൈൻ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. അധികമായി പ്രവേശനം അനുവദിച്ച ക്വോട്ടയിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്‌. https://sabarimalaonline.org എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാം. ദർശനത്തിനെത്തുന്നവർക്ക്‌ കോവിഡ്-- 19 ആർടിപിസിആർ/ആർടി ലാമ്പ്/ എക്സ്പ്രസ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ശബരിമലയിലേക്ക് കടത്തിവിടില്ല. 48 മണിക്കൂറാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.

കര്‍ണാടകയില്‍ വമ്പന്‍ മാറ്റങ്ങളുമായി യെഡിയൂരപ്പ; മന്ത്രിസഭ വികസനം പൂര്‍ത്തിയായി, ഏഴ് പുതിയ മന്ത്രിമാര്‍കര്‍ണാടകയില്‍ വമ്പന്‍ മാറ്റങ്ങളുമായി യെഡിയൂരപ്പ; മന്ത്രിസഭ വികസനം പൂര്‍ത്തിയായി, ഏഴ് പുതിയ മന്ത്രിമാര്‍

ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയും യു.എ.ഇ സഹകരണം :ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരംശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയും യു.എ.ഇ സഹകരണം :ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Recommended Video

cmsvideo
ശബരിമലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു; മകരവിളക്ക് ദിനം 5000 പേർക്ക് മാത്രം ദർശനാനുമതി

പരിശീലനത്തിനിടെ പരിക്കേറ്റ വോളിബോള്‍ താരം അന്‍ജിതയ്ക്ക് സഹായവുമായി സർക്കാർ, ചികിത്സാ ചിലവ് വഹിക്കുംപരിശീലനത്തിനിടെ പരിക്കേറ്റ വോളിബോള്‍ താരം അന്‍ജിതയ്ക്ക് സഹായവുമായി സർക്കാർ, ചികിത്സാ ചിലവ് വഹിക്കും

English summary
Sabarimala: Youth arrested for making fake online pass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X