പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല ശുചിത്വ പൂർണമാക്കാൻ വിശുദ്ധി സേനാംഗങ്ങൾ, 225 പേരുടെ ടീം സേവനത്തിന്

Google Oneindia Malayalam News

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമല ശുചിത്വ പൂര്‍ണമാക്കി സൂക്ഷിക്കുന്നത് സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങൾ. 225 വിശുദ്ധി സേനാംഗങ്ങളെയാണ് ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത് എന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. വിശുദ്ധിസേനാംഗങ്ങളുടെ സേവനം 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വിശുദ്ധിസേനാംഗത്തിന് ഒരു ദിവസം എട്ട് മണിക്കൂറാണ് ജോലിസമയം.

ബിജെപിയിലേക്ക് പോകുമോ? നികേഷിന്റെ ചോദ്യത്തിന് അഡ്വ. ജയശങ്കറിന്റെ മറുപടി, പിണറായിക്ക് വിമർശനംബിജെപിയിലേക്ക് പോകുമോ? നികേഷിന്റെ ചോദ്യത്തിന് അഡ്വ. ജയശങ്കറിന്റെ മറുപടി, പിണറായിക്ക് വിമർശനം

വിശുദ്ധിസേനാംഗങ്ങള്‍ക്ക് യൂണിഫോം, മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയുറ, പായ, പുതപ്പ്, സോപ്പ്, വെളിച്ചെണ്ണ, ഭക്ഷണ സൗകര്യം, താമസ സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യങ്ങള്‍ തരംതിരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഇന്‍സിനറേറ്ററില്‍ എത്തിച്ച് സംസ്‌ക്കരിക്കുന്നു. സന്നിധാനത്തെയും പമ്പയിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പമ്പയിലെത്തിച്ച് ശുചിത്വ മിഷന്‍ വഴി സംസ്‌ക്കരണത്തിനായി നല്‍കുന്നു. ശുചീകരണത്തിനായി വിശുദ്ധിസേനാംഗങ്ങള്‍ക്ക് ചൂല്, കോരി ഉള്‍പ്പെടെ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

sabarimala

സന്നിധാനം 100, പമ്പ 50, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ് 50, പന്തളം 20, കുളനട അഞ്ച്, എന്നിങ്ങനെയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് ഇതിനായി വിശുദ്ധി സേനാംഗങ്ങളെ ലഭ്യമാക്കിയിരിക്കുന്നത് അഖില ഭാരത അയ്യപ്പസേവാ സംഘത്തിന്റെ തമിഴ്‌നാട് യൂണിറ്റാണ്.

ഗണേഷ് കുമാർ അറിഞ്ഞില്ല, പുലർച്ചെ പോലീസ് വീട് വളഞ്ഞു, ഇടത് മുന്നണിയോട് അതൃപ്തി അറിയിച്ച് എംഎൽഎഗണേഷ് കുമാർ അറിഞ്ഞില്ല, പുലർച്ചെ പോലീസ് വീട് വളഞ്ഞു, ഇടത് മുന്നണിയോട് അതൃപ്തി അറിയിച്ച് എംഎൽഎ

തമിഴ്നാട്ടില്‍ നിന്ന് സേവനത്തിനായി എത്തിയ കോവിഡ് പശ്ചാത്തലത്തില്‍ വിശുദ്ധി സേനാംഗങ്ങളെ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ക്വാറൈന്റെന്‍ കേന്ദ്രത്തില്‍ ഏഴ് ദിവസം നിരീക്ഷത്തില്‍ പാര്‍പ്പിച്ചിരുന്നു. നവംബര്‍ ഏഴു മുതല്‍ 14 വരെയാണ് വിശുദ്ധി സേനാംഗങ്ങള്‍ നിരീക്ഷണത്തിലിരുന്നത്. ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ട് ഉറപ്പാക്കിയതിന് ശേഷമാണ് വിവിധ ഇടങ്ങളില്‍ സേവനത്തിന് നിയോഗിച്ചത്.

കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുല്ലപ്പള്ളിയുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് കെ സുധാകരനുംകണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുല്ലപ്പള്ളിയുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് കെ സുധാകരനും

കുഞ്ഞാലിക്കുട്ടിയുടെ കോട്ടയിൽ വിമത, ജയിപ്പിക്കാനുറപ്പിച്ച് എൽഡിഎഫ്... പ്രതിസന്ധി തീരാതെ മുസ്ലീം ലീഗ്കുഞ്ഞാലിക്കുട്ടിയുടെ കോട്ടയിൽ വിമത, ജയിപ്പിക്കാനുറപ്പിച്ച് എൽഡിഎഫ്... പ്രതിസന്ധി തീരാതെ മുസ്ലീം ലീഗ്

English summary
Sanitation society's 225 member team to keep Sabarimala clean
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X