പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവേശനോത്സവത്തിന് ജില്ലയിലെ സ്കൂളുകൾ ഒരുങ്ങി; പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ ഇക്കൊല്ലം പ്രവേശനോത്സവം നടക്കും

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: 'അക്കാദമിക് മികവ്, വിദ്യാലയ മികവ്' എന്ന മുദ്രാവാക്യമുയർത്തി പ്രവേശനോത്സവ നടത്തിപ്പിനായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങൾ. പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ ഇക്കൊല്ലം പ്രവേശനോത്സവം നടക്കും. ജൂൺ ആറിന് ജില്ലയിലെ 690 സ്കൂളുകളിൽ അന്നേദിവസം വിപുലമായ പരിപാടികളോടെ നവാഗതരെ വരവേൽക്കും.

<strong>ഭീതിയുടെ അന്തരീക്ഷം രാഷ്ട്രത്തെ ചൂഴ്ന്നുകൊണ്ടിരിക്കുന്നു; മന്ത്രി ടിപി രാമകൃഷ്ണൻ</strong>ഭീതിയുടെ അന്തരീക്ഷം രാഷ്ട്രത്തെ ചൂഴ്ന്നുകൊണ്ടിരിക്കുന്നു; മന്ത്രി ടിപി രാമകൃഷ്ണൻ

പ്രധാനമായും ഒന്ന്, അഞ്ച്, എട്ട്, പതിനൊന്ന് ക്ലാസുകളിലേക്ക് പുതുതായി പ്രവേശിക്കപ്പെടുന്ന കുട്ടികളെ മറ്റ് വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ, പൂർവവിദ്യാർഥികൾ തുടങ്ങിയവർ ചേർന്ന് ഉത്സവാന്തരീക്ഷത്തിൽ സ്വീകരിച്ചാനയിക്കും. പ്രത്യേകം ചിട്ടപ്പെടുത്തിയ പ്രവേശനോത്സവ ഗാനം എല്ലാ സ്കൂളുകളിലും ആലപിക്കും. മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം അവതരിപ്പിക്കും.

Pathanmthitta

കുട്ടികളുടെയും പൂർവവിദ്യാർഥികളുടെയും തദ്ദേശകലാകാരന്മാരുടെയും കലാ സാംസ്കാരിക പരിപാടികൾ, പഠനോപകരണ വിതരണം, ഗണിതവിജയം കൈപ്പുസ്തക പ്രകാശനം തുടങ്ങിയ പരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കും. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കലഞ്ഞൂർ ഗവ.ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ, എൽ.പി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കും.

ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആർ.ബി.രാജീവ്കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന പ്രവേശനോത്സവ സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്യും. ഇതിനായി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്കുമാർ പ്രസിഡന്റും സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ.വിജയമോഹനൻ ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

ബി.ആർ.സി തലങ്ങളിലും പഞ്ചായത്തുതലങ്ങളിലും അന്നേദിവസം പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രവേശനോത്സവത്തിനുള്ള പോസ്റ്ററുകൾ, ബാനറുകൾ എന്നിവ ഇതിനോടകം സ്കൂളുകൾക്കു നൽകിക്കഴിഞ്ഞു. പ്രവേശനോത്സവ നടത്തിപ്പിനായി ജില്ലയിലെ സ്കൂളുകൾക്ക് 1000 രൂപവീതം സമഗ്രശിക്ഷ കേരളം അനുവദിച്ചിട്ടുണ്ട്.

English summary
School will open June 6th in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X