Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലയിലെ 9 പഞ്ചായത്തുകളില്‍കൂടി നിരോധനാജ്ഞ; രണ്ടു പഞ്ചായത്തുകളില്‍ ദീര്‍ഘിപ്പിച്ചു

പത്തനംതിട്ട: ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായിട്ടുളള ഇരവിപേരൂര്‍, അയിരൂര്‍, റാന്നി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട്, പ്രമാടം, കോന്നി, ഏറത്ത്, ഏഴംകുളം എന്നീ പഞ്ചായത്തുകളില്‍ ഏപ്രില്‍ 28 ബുധന്‍ അര്‍ദ്ധരാത്രി മുതല്‍ മേയ് 5 ബുധന്‍ അര്‍ദ്ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മേയ് 5 അര്‍ദ്ധരാത്രി വരെ ദീര്‍ഘിപ്പിച്ചും ഉത്തരവായി.

ഈ പ്രദേശങ്ങളില്‍ അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചുകൊണ്ടും താഴെ പറയുന്ന പ്രകാരം ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടും ഉത്തരവാകുന്നുവെന്നും ജില്ല കളക്ടര്‍ അറിയിച്ചു.

(1) വിവാഹ, മരണ ചടങ്ങുകള്‍ക്കു പരമാവധി 20 പേരും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കു പരമാവധി 10 പേരെയും മാത്രമേ അനുവദിക്കുകയുള്ളു.

pathanamthitta-

(2) അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗതം, ആശുപത്രികള്‍, പരീക്ഷകള്‍, ഹോട്ടലുകള്‍ (പാഴ്‌സലുകള്‍ മാത്രം), തൊഴിലിടങ്ങള്‍(50 ശതമാനം മാത്രം ജോലിക്കാര്‍), ഇലക്ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍, വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കൃത്യമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍ / സോപ്പ് ഉപയോഗിച്ച് കൈ കഴുകയും വേണം.

(3) രാത്രി 9 മുതല്‍ രാവിലെ 5 വരെയുളള രാത്രികാല കര്‍ഫ്യൂ സമയത്ത് അവശ്യ സേവനം ഒഴികെയുളള സഞ്ചാരം നിരോധിച്ചിരിക്കുന്നു.
(4) സിനിമാ ഹാളുകള്‍, ബാറുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍ മുതലായവ അടഞ്ഞുകിടക്കും.

(5) ഒഴിവാക്കിയിട്ടുളള അവശ്യമേഖലയൊഴികെ എല്ലാ ഗവണ്‍മെന്റ്-സ്വകാര്യ സ്ഥാപനങ്ങളും പരമാവധി 50% ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കണം.
(6) എല്ലാ കടകളും റസ്റ്റോറന്റുകളും വൈകുന്നേരം 7.30 ന് അടയ്ക്കണം.
(7) എല്ലാ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.

( ഉത്തരവ് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തങ്ങളുടെ അധികാര പരിധിയില്‍ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തുന്നതും മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+