Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു: ഗവര്‍ണ്ണറുടെ സന്ദര്‍ശനവും ഇന്ന്, അതീവ സുരക്ഷ

പത്തനംതിട്ട: ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു. ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതായ അഷ്ടദിക്പാലകരുടെയും നമസ്കാര മണ്ഡപത്തിൻ്റെ സ്ഥാനത്ത് മുകളിൽ സ്ഥാപിച്ചിരിക്കുന്നതായ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ സമർപ്പണമാണ് ഇന്ന് ശബരിമല സന്നിധാനത്ത് നടന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിലാണ് സമർപ്പണ ചടങ്ങുകൾ നടന്നു.

ദാരുശില്പങ്ങൾ വഴിപാടായ നടത്തിയ നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അയ്യപ്പൻ്റെ തിരുനടയിൽ പണക്കിഴി സമർപ്പണം ചെയ്തു. പതിനെട്ട് കള്ളികളിലായാണ് ശില്പങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ലതകളും, പുഷ്പങ്ങളും, വള്ളികളും മറ്റലങ്കാരങ്ങളും ഇതിനോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. പൂർണ്ണമായും തേക്ക് മരത്തിലാണ് ശില്പങ്ങൾ നിർമിച്ചിട്ടുള്ളത്. ദാരു ശില്പി എളവള്ളി നന്ദനാണ് ശില്പങ്ങൾ നിർമിച്ചത്. ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലാണ് ശില്പപങ്ങൾ രൂപകല്പന ചെയ്തത്.

news

Recommended Video

cmsvideo
    കേരളം; ശബരിമല നട തുറന്നു; മുൻകരുതലുകളോടെ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

    കൈകണക്കുകൾ തയ്യാറാക്കിയത് ദേവസ്വം ബോർഡിൻ്റെ
    സ്ഥപതി മനോജ്‌ എസ് നായരാണ്. ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണ കുമാര വാര്യർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, മേൽശാന്തി വി.കെ.ജയരാജ് പോറ്റി തുടങ്ങിയവർ ദാരുശില്ല സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ പോപ്പുലർ അപളംഗ്രൂപ്പ്‌ വിജയകുമാർ, പ്രദീപ്‌ കുമാർ ചെന്നൈ, അത്താച്ചി സുബ്രമണ്യൻ - അത്താച്ചി ഗ്രൂപ്പ്‌ പാലക്കാട്, അപ്പുണ്ണി ദുബായ് എന്നിവർ ചേർന്നാണ് ശില്പങ്ങൾ ക്ഷേത്രവഴിപാടായി സമർപ്പിച്ചിരിക്കുന്നത്.

    കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

    അതേസമയം, ശബരിമലയില്‍ ഗവര്‍ണ്ണര്‍ സന്ദര്‍ശനം നടത്തുന്നത് ഇന്നാണ്. വൈകിട്ട് 4.30 ന് പമ്പയില്‍ എത്തുന്ന ഗവർണർ ഗണപതികോവിലില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചാണ് മല ചവിട്ടുന്നത്.ദീപാരാധനയും അത്താഴപൂജയും ദര്‍ശിച്ചശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ തങ്ങും. 12 ന് ഉച്ചയ്ക്ക് പതിനൊന്നരയോടെ മടങ്ങും. ഗവര്‍ണ്ണറുടെ സന്ദര്‍ശനം പ്രമാണിച്ച് ശക്തമായ സുരക്ഷാ ക്രമീകരണമാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

    നടി അനഘയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+