പത്തനംതിട്ട നഗരസഭയില്‍ ഇനി മാലിന്യം സ്വയം സംസ്കരിക്കണം; ആശങ്കയോടെ ജനങ്ങൾ
പത്തനംതിട്ട : ഇനി നഗരസഭാ പരിധിയിലുള്ളവരെല്ലാവരും മാലിന്യം സ്വയം സംസ്കരിക്കണം. കഴിഞ്ഞദിവസം മുതല്‍ നഗരസഭ മാലിന്യ സംഭരണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. നടപടി താത്കാലികമാണെങ്കിലും സര്‍ക്കാര്‍ ഓഫീസുകളും ഇതര സ്ഥാപനങ്ങളും നിരവധിയുള്ള നഗരത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ ദുരിതം തന്നെയാണ്.
നഗരത്തിലെ വീടുകളിലുള്ളവരില്‍ വീട്ടിലെ അടുക്കളമാലിന്യങ്ങളും പേപ്പര്‍ മാലിന്യങ്ങളും എല്ലാം നഗരസഭയിലെ മാലിന്യ സംസ്കരണ യൂണിറ്റിനായിരുന്നു നല്‍കിയിരുന്നത്. ഇനി അതെല്ലാം വീടുകളില്‍ തന്നെ നിക്ഷേപിക്കേണ്ടി വരും. പക്ഷെ നഗരത്തിലെ പലവീടുകള്‍ക്കും സ്ഥപരിമിതി ഇല്ലാത്തതിനാല്‍ ഇവയെല്ലാം എന്ത് ചെയ്യുമെന്ന ആശങ്കയിലാണവര്‍. ഒരു ദിവസം മാലിന്യം എടുക്കാന്‍ എത്തിയില്ലെങ്കില്‍ തന്നെ നാറ്റമാണ് അപ്പോള്‍ ഈ അവസ്ഥ തുടര്‍ന്നാല്‍ എന്താകുമെന്ന് നഗരവാസികള്‍ ചോദിക്കുന്നു. അതേ സമയം മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്യുമെന്ന നിര്‍ദേശവും ഉണ്ട്.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നഗരസഭ മാലിന്യം നിക്ഷേപിക്കുന്നത്. നഗരസഭയ്ക്ക് സ്വന്തമായി മാലിന്യ സംസ്കരണ ശാല ഇല്ല. സ്വകാര്യ ഏജന്‍സി വഴി സംഭരിക്കുന്ന മാലിന്യം അറവുശാലയ്ക്ക് സമീപം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത് പിന്നീട് കത്തിക്കാതെ കൂട്ടിയിടുക മാത്രമായി. ഇപ്പോള്‍ ഇവിടെ വലിയ മാലിന്യ കൂമ്പാരം തന്നെയാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
കുടുംബശ്രീ തൊഴിലാളികളും ഏജന്‍സിയിലുള്ള തൊഴിലാളികളുമാണ് ഇവിടെ മാലിന്യം ശേഖരിക്കുന്നത്. അറുപത്തഞ്ചോളം വരുന്ന ഇവരുടെ ഉപജീവനമാര്‍ഗം കൂടിയാണ് നഷ്ടപ്പെടുന്നത്. സാധാരണക്കാരായ ഇവരുടെ കുടുംബത്തിലെ ഏക ആശ്രയം കൂടിയാണ് ഇല്ലാതാകുന്നത്.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നാണ് സര്‍ക്കാര്‍ തീരുമാനം. അത് തന്നെയാണ് നഗരസഭയുടെ ഇപ്പോഴത്തെ തീരുമാനവും. വീടുകളിലെ മാലിന്യങ്ങള്‍ അവര്‍ സ്വയം സംസ്കരിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കാരിക്കാനായി പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ബാക്കി മാലിന്യങ്ങള്‍ എല്ലാം സ്വന്തമായി സംസ്കരിക്കണം. ഓഫീസുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടായിരുന്നില്ല. കടകളിലെ മാലിന്യങ്ങള്‍ അവര്‍ തന്നെ സംസ്കരിച്ചോളാം എന്നുള്ള ഉറപ്പിലാണ് ലൈസന്‍സ് നല്‍കുന്നത്.
വീടുകളിലെല്ലാം സബ്സിഡി നിരക്കില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാനുള്ള ചര്‍ച്ച നടക്കുകയാണ്. മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലം ഇല്ലാത്തതിനാലാണ് ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്. പുതിയ ടെന്‍ഡര്‍ വിളച്ചപ്പോഴും അധികം ആളുകള്‍ വന്നിരുന്നില്ല. ഒരു കക്ഷി വന്നപ്പോള്‍ നഗരസഭ മാലിന്യത്തിന് കിലോ ആറ് രൂപ നല്കിയാല് എടുക്കാം എന്ന് വാക്കാല്‍ പറഞ്ഞു. പക്ഷെ അത് പ്രായോഗികമല്ല. പഴയ ഏജന്‍സിയ്ക്ക് സ്ഥലം ലഭിച്ചാല്‍ ടെന്‍ഡര്‍ നല്‍കാം. പക്ഷെ മാലിന്യം ഇങ്ങനെ കുന്നു കൂടാന്‍ ഇനിയും സമ്മതിക്കില്ലെന്നും നഗരസഭ വൈസ്ചെയര്‍മാന്‍ എസ് സാഗീര്‍ പറഞ്ഞു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications