പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മഴക്കാല രോഗങ്ങളും ഹോട്ടലുകളും' സെമിനാർ നടത്തി

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട : കേരള ഹോട്ടൽ ആൻഡ് റസ്‌​റ്റോറന്റ് അസോസിയേഷൻ കോഴഞ്ചേരി യൂണിറ്റിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും(ആരോഗ്യം) സംയുക്താഭിമുഖ്യത്തിൽ കോഴഞ്ചേരി വ്യാപാര ഭവനിൽ മഴക്കാല രോഗങ്ങളും ഹോട്ടലുകളും എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യസെമിനാർ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ സെമിനാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാലകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു. ഹോട്ടൽ സ്​ക്വാഡിന്റെ ഉദ്ഘാടനം കോഴഞ്ചേരി സർക്കിൾ ഇൻസ്‌​പെക്ടർ ഓഫ് പോലീസ് അനിൽ ബി. റാവുത്തർ നിർവഹിച്ചു. വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ നിർവഹിച്ചു. കെഎച്ച്ആർഎ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി.

pathanamthitta

തുടർന്നു നടന്ന സെമിനാറിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യുട്ടി മാസ് മീഡിയ ഓഫീസർമാരായ എ.സുനിൽകുമാർ, റ്റി.കെ. അശോക് കുമാർ, ഹെൽത്ത് ഇൻസ്‌​പെക്ടർ എം. ശ്രീകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ജാഫർ, മാമ്മൻ വർഗീസ്, ഉല്ലാസ്, എൻ.കെ. നന്ദകുമാർ, സക്കീർ, എം.കെ. മുരുകൻ, ലിസി അനു, കെ.ആർ. സോമരാജൻ, സുനിത ബിജു തുടങ്ങിയവർ പ്രസംഗിച്ചു

English summary
Seminar on diseases in rainy season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X