Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയോട് ബഹുമാനമെന്ന് പിജെ കുര്യന്‍: പക്ഷെ ഞാന്‍ ബിജെപിയില്‍ പോകില്ല, ഇന്ത്യാ മുന്നണി വിജയിക്കണം

പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും കോണ്‍ഗ്രസിന് മികച്ച വിജയ സാധ്യതയാണ് സംസ്ഥാനത്തുള്ളതെന്ന് മുതിർന്ന് പാർട്ടി നേതാവ് പി ജെ കുര്യന്‍. കഴിഞ്ഞ തവണ 19 സീറ്റിലാണ് യു ഡി എഫ് ജയിച്ചതെങ്കില്‍ ഇത്തവണ ഇരുപതില്‍ ഇരുപത് സീറ്റും യു ഡി എഫ് നേടും. ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തുമെന്നാണ് എന്റെ പ്രതീക്ഷ. അത് രാജ്യത്തിന്റെ ആവശ്യമാണെന്നും പി ജെ കുര്യന്‍ പറയുന്നു.

വ്യക്തിപരമായി മോദിയോട് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. അദ്ദേഹത്തോട് ബഹുമാനമുണ്ട്. എന്നാല്‍ അദ്ദേഹം എടുക്കുന്ന നടപടികള്‍ ജനാധിപത്യത്തിന് വിരുദ്ധമാണ്. ഞാന്‍ ബി ജെ പിയിലേക്ക് പോയെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പോകില്ലെന്ന കാര്യം എനിക്ക് ഉറപ്പാണെന്നും മീഡിയ വണ്‍ ചാനലിനോടായി പിജെ കൂര്യന്‍ പറഞ്ഞു.

pj-kurien-

അടുത്തിടെയാണ് പി ജെ കുര്യന്‍ ബി ജെ പിയിലേക്കെന്ന പ്രചരണം വീണ്ടും ശക്തമായത്. 'തന്നെ സംഘി ആക്കാൻ ഇറങ്ങുന്നവർക്ക് മറുപടി നൽകാൻ മലയാള ഭാഷയിൽ ചില വാക്കുകൾ ഉണ്ടെന്നും അത് തത്കാലം പറയുന്നില്ലെന്നുമാണ്' എന്നായിരുന്നു കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പി ജെ കുര്യന്‍ ബി ജെ പിയിലേക്ക് പോകുമെന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. കുര്യനെ പാർട്ടിയിലെത്തിച്ച് പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയാക്കാനായിരുന്നു ബി ജെ പിയുടെ നീക്കം. എന്നാല്‍ കോണ്‍ഗ്രസ് വിടാന്‍ പി ജെ കുര്യന്‍ തയ്യാറായില്ല. ബി ജെ പിയില്‍ നിന്നും ക്ഷണം ലഭിച്ചതായി പി ജെ കുര്യന്‍ തന്നെ പിന്നീട് തുറന്ന് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണെന്നും തനിക്ക് ബി ജെ പി ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇത്ര വലിയൊരു പദവി മുമ്പ് തന്നെ കിട്ടുമായിരുന്നിട്ടും താന്‍ പോകാന്‍ തയ്യാറായില്ല. പിന്നെ അത്തരമൊരു ഒരു ചിന്ത ഇനിയുണ്ടാകാന്‍ പോകുന്നില്ലെന്നും കുര്യന്‍ അന്ന് തന്നെ പറഞ്ഞിരുന്നു.

'രാജ്യസഭാ ഉപാധ്യക്ഷന്‍ ആയിരിക്കെയാണ് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി തന്നെ കാണാനെത്തിയത്. അദ്ദേഹവുമായി രണ്ട് വട്ടം ചര്‍ച്ച നടത്തി. ഉപരാഷ്ട്രപതിയുടെ പദവിയിലേക്ക് തന്നെ പരിഗണിച്ചതില്‍ പ്രധാനമന്ത്രിയെ കണ്ട് നന്ദി അറിയിക്കുകയും ചെയ്തു. താന്‍ പദവി വേണ്ടി പാര്‍ട്ടി മാറുന്നയാളല്ല' എന്നായിരുന്നു പിജെ കുര്യന്‍ അന്ന് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+