പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കും; ജലം പെരുനാടും, റാന്നിയിലും എത്തും

Google Oneindia Malayalam News

പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍
നാളെ രാവിലെ 10 ന് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്‌സ് എന്ന തോതിലാണ് അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്.പുറത്തേക്ക് ഒഴുക്കുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം എട്ടു മണിക്കൂറിനു ശേഷം പെരുനാട്, റാന്നി എന്നിവിടങ്ങളില്‍ എത്തും. പമ്പ നദിയില്‍ 10 സെ.മി വരെ ജലനിരപ്പ് ഉയരാം. ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമൂലം പരിമിതമായ ജലം മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടിവരുന്നുള്ളുവെന്നും കളക്ടര്‍ അറിയിച്ചു.

'കുട്ടി മാമാ ഞാന്‍ ശെരിക്കും ഞെട്ടി മാമ': പറഞ്ഞത് 100 പക്ഷെ ആദ്യം തന്നെ നല്‍കുന്നത് 250 എന്ന് ഐസക്'കുട്ടി മാമാ ഞാന്‍ ശെരിക്കും ഞെട്ടി മാമ': പറഞ്ഞത് 100 പക്ഷെ ആദ്യം തന്നെ നല്‍കുന്നത് 250 എന്ന് ഐസക്

അതിലൂടെ പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുവാന്‍ കഴിയും. കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് (സമുദ്രനിരപ്പില്‍ നിന്നും). അനുവദനീയമായ പരമാവധി ജലസംഭരണശേഷി 976.1 മീറ്ററാണ്. റിസര്‍വോയറിന്റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നത് ജലനിരപ്പ് യഥാക്രമം 974.91 മീറ്റര്‍, 975.91 മീറ്റര്‍, 976.41 മീറ്റര്‍ എന്നിവയില്‍ എത്തിച്ചേരുമ്പോഴാണ്. നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ സൂചന ദൃശ്യ-ശ്രവ്യ-പത്ര-സാമൂഹ്യ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്.

rain

ജലസംഭരണിയിലെ ജലത്തിന്റെ അളവ് 976.91 മീറ്റര്‍ എത്തിച്ചേരുന്ന മുറയ്ക്കാണ് നാളെ (26) രാവിലെ 10ന് രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്‌സ് എന്ന തോതില്‍ അധികജലം പമ്പാ നദിയിലേക്കു ഒഴുക്കിവിടുന്നത്. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം.

പിസി ജോര്‍ജിനെ യുഡിഎഫിന് വേണ്ട; എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മുസ്ലിം ലീഗുംപിസി ജോര്‍ജിനെ യുഡിഎഫിന് വേണ്ട; എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മുസ്ലിം ലീഗും

നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ആവശ്യമെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു

50 കേസുള്ളപ്പോള്‍ മാലാഖമാര്‍, 5000 ആയപ്പോള്‍ കീശയില്‍ നിന്ന് അടിച്ചുമാറ്റുന്നു ; ഇത് അപരാധം: മുനീര്‍50 കേസുള്ളപ്പോള്‍ മാലാഖമാര്‍, 5000 ആയപ്പോള്‍ കീശയില്‍ നിന്ന് അടിച്ചുമാറ്റുന്നു ; ഇത് അപരാധം: മുനീര്‍

English summary
Shutters of Kaki-Ananthodu Dam to open tomorrow morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X