പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ രണ്ട് വിദ്യാലയങ്ങളിൽ സ്‌നേഹിത @ സ്കൂൾ പദ്ധതിയ്ക്ക് തുടക്കമായി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സമൂഹത്തിലുണ്ടാകുന്ന എല്ലാ ചലനങ്ങളും കുട്ടികളുടെ ജീവിതത്തെയും സ്വഭാവത്തെയും സ്വാധീനിക്കും. കുടുംബപ്രശ്‌നങ്ങൾ, ലഹരിയുടെ ഉപയോഗം, സുഹൃത്തുക്കളും ബന്ധുക്കളും അധ്യാപകരുമായുള്ള ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം, മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ കുട്ടികളെ ദോഷകരമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ സ്‌നേഹപൂർവ്വം ചേർത്തു നിർത്തുകയാണ് സ്‌നേഹിതയുടെ ലക്ഷ്യം.

വാടക കൊടുക്കാനില്ല; വൃദ്ധയും കൊച്ചുമകനും തെരുവില്‍: മന്ത്രിയുടെ ഇടപെടലില്‍ സംരക്ഷണംവാടക കൊടുക്കാനില്ല; വൃദ്ധയും കൊച്ചുമകനും തെരുവില്‍: മന്ത്രിയുടെ ഇടപെടലില്‍ സംരക്ഷണം

കുട്ടികൾക്ക് കൗൺസിലിംഗ്, പ്രചോദന ക്ലാസുകൾ, അധ്യാപകരെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി സമ്പർക്ക പരിപാടികൾ എന്നിവയിലൂടെ കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ളവരാക്കി വളർത്തിയെടുക്കാനുള്ള പ്രവർത്തനമാണ് ഈ പദ്ധതിയിലൂടെ കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്നത്. ജില്ലയിൽ കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്കൂൾ, മെഴുവേലി പദ്മനാഭോദയം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പദ്ധതിക്ക് തുടക്കമായി.

pathanamthittamap-

കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌നേഹിത@സ്കൂളിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎൽഎ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സുജാത, സ്ഥിരം സമിതി അധ്യക്ഷ ഓമന വേണുഗോപാൽ, വാർഡ് അംഗം സുധ, പോലീസ് സബ് ഇൻസ്‌പെക്ടർ കവിരാജ്, കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി മണികണ്ഠൻ, സി.ഡി.എസ് ചെയർപേഴ്‌സൺ രാജിറോബി, സ്‌നേഹിത സർവീസ് പ്രൊവൈഡർ സൂര്യ, കമ്മ്യൂണിറ്റി കൗൺസിലർമാരായ രമാദേവി, സൂസി ജോസഫ്, വിദ്യാർഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

മെഴുവേലി പദ്മനാഭോദയം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം മുൻ എംഎൽഎ കെ സി രാജഗോപാൽ നിർവഹിച്ചു. സ്‌നേഹിത @ സ്കൂൾ പദ്ധതി ബ്ലോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. ജില്ലാ കുടുംബശ്രീ മിഷൻ ഡി പി എം പി.ആർ.അനുപ, സ്‌നേഹിതാ കൗൺസിലർ റോണി രാജു എന്നിവർ പദ്ധതി വിശദീകരണം നടത്തി. ഇലവുംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ ജെ.ചന്ദ്രബാബു, സ്‌നേഹിത സർവീസ് പ്രൊവൈഡർ കെ.എസ്.ഗായത്രി, കമ്മ്യൂണിറ്റി കൗൺസിലർ മനീഷ സതീഷ്, വാർഡ് മെമ്പർ, സി ഡി എസ് ചെയർപേഴ്‌സൺ, പ്രിൻസിപ്പൽ, അധ്യാപകർ, പി ടി എ ഭാരവാഹികൾ പൂർവ്വവിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ വിദ്യാർഥികൾക്കൊപ്പം പങ്കെടുത്തു.

English summary
Snehitha @ School scheme in two schools in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X