• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഭരണഘടനയെ സംരക്ഷിക്കേണ്ടത് യുവതയുടെ കടമ: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

  • By Desk

പത്തനംതിട്ട: ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കേണ്ടത് യുവതയുടെ കടമയാണെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. യുവത വനിതാ മതിലിനൊപ്പം എന്ന സന്ദേശവുമായി സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നവോത്ഥാന മഹാസംഗമം കോഴഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.ഉമ്മന്‍ചാണ്ടിയെ ലോക്‌സഭയിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ്; ഇടുക്കിയില്‍ നിന്ന് മത്സരിപ്പിച്ചേക്കും?
വിശ്വാസങ്ങളില്‍ അധിഷ്ഠിതമായി മാത്രം സമൂഹം മുന്നോട്ട് പോകുകയെന്നത് അപ്രായോഗികമാണ്. നവോത്ഥാന മൂല്യങ്ങളും സാംസ്‌കാരിക വൈവിദ്ധ്യങ്ങളും സമന്വയിപ്പിച്ച് രൂപീകരിച്ചിരിക്കുന്ന ഇന്ത്യയുടെ ഭരണഘടന ലോകത്തിന് മുഴുവന്‍ മാതൃകയാണ്. ചരിത്രത്തിന്റെ തുടര്‍ പ്രക്രിയയായ നവോത്ഥാനം ശൂന്യതയില്‍ നിന്നല്ല ഭാരതീയ സംസ്‌കാരത്തില്‍ നിന്നാണ് വളര്‍ന്ന് വന്നത്. സംഹാരമല്ല ആശയപരമായ സംവാദത്തിന്റെ സംസ്‌കാരമാണ് സമൂഹത്തിന് ആവശ്യം. ചരിത്രത്തെ ഓര്‍മിക്കാനല്ല മുന്നില്‍ കാണുന്ന അനുഭവങ്ങളോട് യുക്തിപൂര്‍വം പ്രതികരിക്കാനാണ് നവോത്ഥാനം പഠിപ്പിക്കുന്നത്. യുവതയെ ഏകോപിപ്പിച്ച് ഭരണഘടനയേയും നവോത്ഥാന മൂല്യങ്ങളെയും ഉയര്‍ത്താനുള്ള നടപടി കേരള ചരിത്രത്തോടുള്ള നീതീകരണമാണെന്നും സ്പീക്കര്‍ പറഞ്ഞു.

നവോഥാന മൂല്യങ്ങളും, സ്ത്രീ പുരുഷ സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ആശയപ്രചാരണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതയില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് നവോത്ഥാന മഹാസംഗമം സംഘടിപ്പിച്ചത്. മൂക്കുത്തിസമരം നടന്ന പന്തളം ചന്ത, മൂലൂര്‍ സ്മാരകം, മല്ലപ്പള്ളി അടിമ സ്‌കൂള്‍, പൊയ്കയില്‍ കുമാരഗുരുദേവന്‍ സ്മാരകം എന്നീ നവോത്ഥാന ചരിത്ര സ്മാരകങ്ങളില്‍നിന്ന് ആരംഭിച്ച ദീപശിഖാ ജാഥകള്‍ ജില്ലയിലെ വിവിധ നവോത്ഥാന ചരിത്ര സ്മാരകങ്ങളിലൂടെ സഞ്ചരിച്ച് കോഴഞ്ചേരിയില്‍ എത്തിയതോടെയാണ് നവോത്ഥാന സംഗമം ആരംഭിച്ചത്.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം നവോത്ഥാന മഹാസംഗമത്തില്‍ അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ വീണാ ജോര്‍ജ്, രാജു ഏബ്രഹാം, ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, ദേശാഭിമാനി ഡയറക്ടര്‍ കെ.പി. ഉദയഭാനു, പിന്നോക്ക വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ എ.പി. ജയന്‍, പിഎസ്‌സി അംഗം അഡ്വ. റോഷന്‍ റോയി മാത്യു, മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, മുസ്ലിം പണ്ഡിതന്‍ എ.എന്‍ നിസാമുദ്ദീന്‍ മൗലവി, മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി. നായര്‍, വാസ്തുവിദ്യാ ഗുരുകുലം വൈസ് ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, സംസ്ഥാന യുവജന കമ്മീഷന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് എ.എം സീന, യുവജന കമ്മീഷനംഗങ്ങളായ കെ.യു ജനീഷ് കുമാര്‍, ഐ. സാജു, നിഷാന്ത് വി. ചന്ദ്രന്‍, വി.വിനില്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, യുവനടന്‍ അനന്തുഷാജി, യുവ കവികളായ ജിനു കൊച്ചുപ്ലാമൂട്ടില്‍, കാശിനാഥന്‍, സംഘാടക സമിതി ഭാരവാഹികളായ പി.ബി. സതീഷ് കുമാര്‍, എം. അനീഷ് കുമാര്‍, എം.കെ.വിജയന്‍, ബിജിലി പി. ഈശോ, സംഗേഷ് ജി. നായര്‍, ബി.നിസാം, ആര്‍.ശ്യാമ തുടങ്ങിയവര്‍ സംസാരിച്ചു.

കെട്ടുപോയെന്ന് കരുതുന്ന നാടന്‍പാട്ടിന്റെ വരികളിലെല്ലാം കനലൊളിപ്പിച്ചാണ് കനല്‍ പാട്ടുകൂട്ടം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. പത്തനംതിട്ടയുടെ പാരമ്പര്യം നിറഞ്ഞ പാട്ടുകള്‍ പാടാനും ഈ കലാകാരന്‍മാര്‍ മറന്നില്ല... പി.എസ് ബാനര്‍ജി എന്ന ശാസ്താംകോട്ട സ്വദേശിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടോളം കലാകാരന്മാരടങ്ങുന്ന സംഘമാണ് കനല്‍ പാട്ടുകൂട്ടം. സമൂഹത്തിന്റെ വിവിധ തുറകളില്‍ ജോലി ചെയ്യുന്ന ഇവരെ ഈ നാടന്‍പാട്ടുകളാണ് ഒരുമിപ്പിക്കുന്നത്. സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍പാട്ടുകളെ ജനപ്രിയമാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഡ്രം, റിഥം പാഡ്, ഗിറ്റാര്‍ തുടങ്ങിയ വാദ്യോപകരണങ്ങളുടേയും, പാരമ്പര്യ വാദ്യോപകരണങ്ങളുടേയും അകമ്പടിയോടെയാണ് കനല്‍ക്കൂട്ടം നാടന്‍പാട്ട് അവതരിപ്പിച്ചത്.

പത്തനംതിട്ട മണ്ഡലത്തിലെ യുദ്ധം
Po.no Candidate's Name Votes Party
1 Anto Antony 380927 INC
2 Veena George 336684 CPI(M)

English summary
speaker Sree ramakrishnan about constitution and youth

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+8346354
CONG+38790
OTH89098

Arunachal Pradesh

PartyLW T
BJP43034
JDU178
OTH2911

Sikkim

PartyW T
SKM01717
SDF01515
OTH000

Odisha

PartyLW T
BJD5062112
BJP101323
OTH6511

Andhra Pradesh

PartyLW T
YSRCP0150150
TDP02424
OTH011

-
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more