പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയുടെ കായിക സ്വപ്‌നങ്ങളുടെ ചിറക് വിരിയുന്നു; ജില്ലാ സ്റ്റേഡിയം ധാരണാപത്രം ഒപ്പിട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: പത്തനംതിട്ടയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി ജില്ലാ സ്റ്റേഡിയത്തിന്റെ ധാരണാപത്രം നഗരസഭ ഒപ്പുവെച്ചു. കഴിഞ്ഞ മൂന്നരവര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതിയ്ക്കാണ് പുതുജീവന്‍ ലഭിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി വേണ്ട എന്ന നിലപാടില്‍ യുഡിഎഫ് ഭരണസമിതി തടഞ്ഞുവെച്ച പദ്ധതി നഷ്ടപ്പെടുന്ന സ്ഥിതിയിലായിരുന്നു.

സി പി എം - ബി ജെ പി തന്ത്രം യു ഡി എഫിന് മനസിലായി ; എന്‍ സി പി മാത്രമല്ല, കൂടുതല്‍ കക്ഷികള്‍ എത്തുംസി പി എം - ബി ജെ പി തന്ത്രം യു ഡി എഫിന് മനസിലായി ; എന്‍ സി പി മാത്രമല്ല, കൂടുതല്‍ കക്ഷികള്‍ എത്തും

ഇക്കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പില്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നേടിയതോടെ കായികവകുപ്പില്‍ നിന്ന് വീണ്ടും സ്റ്റേഡിയത്തിന്റെ ഫയല്‍ നീക്കുന്നതിന് നടപടിയെടുത്തു. തുടര്‍ന്ന് നഗരസഭയുടെ ആദ്യയോഗത്തില്‍ തന്നെ പദ്ധതിയ്ക്ക് അനുകൂലമായ തീരുമാനം ഭരണസമിതി കൈക്കൊണ്ടു.വോളിബോള്‍ താരമായിരുന്ന ബ്ലസന്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥമാണ് പത്തനംതിട്ടയില്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്.

pathanamthitta

വോളിബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, അത്‌ലറ്റിക്ക് ട്രാക്ക്, ഫുട്‌ബോള്‍, ഹോക്കി ഗ്രൗണ്ടുകള്‍, സ്വിമ്മിങ്ങ് പൂള്‍, ഗാലറി, ഹോസ്റ്റല്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. 45 കോടിചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഉടന്‍ തുടക്കമിടും.

ജോസ് കെ മാണിയോ അതോ കാപ്പനോ? പാലാ പോരിൽ ആര് നേടും.. മണ്ഡലത്തിലെ കണക്കുകൾ പറയുന്നത്,ആശ്വസിക്കേണ്ടജോസ് കെ മാണിയോ അതോ കാപ്പനോ? പാലാ പോരിൽ ആര് നേടും.. മണ്ഡലത്തിലെ കണക്കുകൾ പറയുന്നത്,ആശ്വസിക്കേണ്ട

 ആറ് മാസത്തിലധികം യു എഇയ്ക്ക് പുറത്ത് താമസിച്ചവർക്ക് മടങ്ങാമെന്ന് ഫ്ലൈ ദുബായ്: മാർച്ച് 31 വരെ സമയം!! ആറ് മാസത്തിലധികം യു എഇയ്ക്ക് പുറത്ത് താമസിച്ചവർക്ക് മടങ്ങാമെന്ന് ഫ്ലൈ ദുബായ്: മാർച്ച് 31 വരെ സമയം!!

English summary
Sports Minister EP Jayarajan said that the Pathanamthitta district stadium will also become a reality soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X