Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: കന്നി സ്വാമിയായി ശ്രീലങ്കന്‍ എം പി ജീവന്‍ തൊണ്ടമാന്‍ സന്നിധാനത്ത്, ബിസ്‌ക്കറ്റ് വിതരണവും

പത്തനംതിട്ട: ശ്രീലങ്കന്‍ എം പി ജീവന്‍ തൊണ്ടമാന്‍ ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ കന്നി സ്വാമിയായി ദര്‍ശനം നടത്തി. ജനുവരി ഒന്നിന് രാവിലെയാണ് ദര്‍ശനത്തിന് എത്തിയത്. തുടര്‍ന്ന് ഭക്തര്‍ക്ക് 38000 പാക്കറ്റ് ബിസ്‌ക്കറ്റ് അദ്ദേഹം വിതരണം ചെയ്തു. ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസര്‍ എം രവികുമാര്‍, ജൂനിയര്‍ സൂപ്രണ്ട് ജയകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മുന്‍മന്ത്രി അറുമുഖം തൊണ്ടമാന്റെ മകനാണ് ജീവന്‍.

അതേസമയം, പുതുവര്‍ഷ പുലരിയില്‍ ശബരീശ സന്നിധിയില്‍ കുട്ടി മാളികപ്പുറങ്ങള്‍ തിരുവാതിരച്ചുവടുകള്‍ വെച്ചു . തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല കലാസാംസ്‌കാരിക മണ്ഡലത്തിലെ 13 നര്‍ത്തകിമാരാണ് സന്നിധാനം ഓഡിറ്റോറിയത്തില്‍ ചുവടുവെച്ചത്. ജീവ കലയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് 9 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ തിരുവാതിര അയ്യപ്പന് മുന്നില്‍ അര്‍ച്ചനയായി അവതരിപ്പിക്കുന്നത്.

sabarimala

എസ് ആര്‍ ആര്‍ദ്ര, വി എസ് നിരഞ്ജന, എസ് വൈഗ, നിരഞ്ജന റെജി, എ എച്ച് വൈഗ, എസ് ആര്‍ പ്രസിദ്ധ, ദേവനന്ദ എസ് നായര്‍, സാധിക സുനിമോന്‍, എം എ ദുര്‍ഗ, ജി ഋതുനന്ദ, നില സനില്‍, എം ജെ അനുജിമ, എസ് ആര്‍ ആദിലക്ഷ്മി എന്നിവരാണ് അയ്യപ്പ സ്തുതികള്‍ക്കൊപ്പം ആടിയത്. നമിത സുധീഷ്, അനില്‍ കെ ഗോപിനാഥ് എന്നിവരാണ് പരിശീലകര്‍. ഹരിവരാസന കീര്‍ത്തനം രചിച്ച് ഒരു നൂറ്റാണ്ട് പൂര്‍ത്തിയായപ്പോള്‍ 'ഹരിഹരാത്മജം' എന്ന പേരില്‍ ജീവകല 100 ഗായകരെ പങ്കെടുപ്പിച്ച് ഈ കീര്‍ത്തനം ആലപിച്ചിരുന്നു.

ആദ്യമായാണ് 100 പേര്‍ ഒരുമിച്ച് ഹരിവരാസനം പാടിയത്. ഹരിവരാസനം ട്രസ്റ്റ് ചെയര്‍മാന്‍ പി മോഹന്‍കുമാര്‍, ട്രസ്റ്റ് ഹൈദരാബാദ് ഭാരവാഹി പുറക്കാട് കോന്നകത്ത് സത്യനാരായണ, ജീവകലാ സെക്രട്ടറി വി എസ് ബിജുകുമാര്‍, ജോ. സെക്രട്ടറി പി മധു, ട്രഷറര്‍ കെ ബിനുകുമാര്‍, ചലച്ചിത്ര കലാസംവിധായകന്‍ സന്തോഷ് വെഞ്ഞാറമൂട് എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.

അതോടൊപ്പം, തന്നെ വൈക്കം ക്ഷേത്രകലാപീഠം വിദ്യാര്‍ഥികളും ശബരിമല സന്നിധാനം പഞ്ചവാദ്യത്തിലൂടെ ഭക്തിനിര്‍ഭരമാക്കി. കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം എന്നിവ സന്നിവേശിപ്പിച്ച് 30 പേരാണ് മേളപ്പെരുമ തീര്‍ത്തത്. ഇതോടെ രണ്ട് മണിക്കൂര്‍ ഭക്തര്‍ ആ താളത്തില്‍ അലിഞ്ഞ് ചേര്‍ന്നു. അജി കൂറ്റുവേലിയാണ് സംഘത്തിന്റെ പരിശീലകന്‍. ശബരിമല ക്ഷേത്രത്തിലെ പൂജകള്‍ക്ക് സ്ഥിരമായി മേളം ഒരുക്കുന്ന ഇവര്‍ ബംഗളൂര് വ്യവസായികളായ എന്‍ ഉണ്ണികൃഷ്ണന്‍, രമേഷ് റാവു എന്നിവരുടെ വഴിപാടായാണ് ഞായറാഴ്ച താളപ്പെരുക്കം തീര്‍ത്തത്. ഇരുവരും ചേര്‍ന്ന് ശബരിമലയിലെത്തിയ 10000 പേര്‍ക്ക് സദ്യയും നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+