പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേനല്‍ച്ചൂടിനൊപ്പം പരീക്ഷച്ചൂടും: എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കം!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: വേനല്‍ച്ചൂടിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാച്ചൂടും. സംസ്ഥാനത്ത് ഇന്ന് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് തുടക്കം. ജില്ലയില്‍ 10861 കുട്ടികള്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതും. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും 1539 കുട്ടികളും എയ്ഡഡ് സ്‌കൂളില്‍ നിന്നും 8866 കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.

<strong>ഹണിമൂണ്‍ ആഘോഷിക്കാന്‍ മൂന്നാറില്‍ എത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു!!!</strong>ഹണിമൂണ്‍ ആഘോഷിക്കാന്‍ മൂന്നാറില്‍ എത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു!!!

തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്ന് 221 കുട്ടികളും എയ്ഡഡ് സ്‌കൂളില്‍ നിന്നും 3715 കുട്ടികളും പരീക്ഷയെഴുതും. കൂടാതെ ജില്ലയില്‍ സിഡബ്ല്യുഎസ്എന്‍ വിഭാഗത്തില്‍ നിന്നും 351 കുട്ടികളും എസ്സി വിഭാഗത്തില്‍ നിന്നും 1474 കുട്ടികളും എസ്ടി വിഭാഗത്തില്‍ നിന്നും 72 കുട്ടികളും പരീക്ഷയെഴുതും. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന സ്‌കൂള്‍ തിരുവല്ല എംജിഎംഎച്ച്എസ്എസാണ്. 335 കുട്ടികള്‍. ഏറ്റവും കുറവ് പെരിങ്ങര ജിഎച്ച്എസ്. രണ്ട് കുട്ടികള്‍. പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയില്‍ കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് കോന്നി ആര്‍വിഎച്ച്എസാണ്. 304 കുട്ടികള്‍. കുറവ് സെന്റ് ജോര്‍ജ് ആശ്രമം എച്ച്എസ് ചായലോട്. ആറ് കുട്ടികളാണ് ഇവിടെ നിന്നും പരീക്ഷയെഴുതുന്നത്.

sslcexam

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 104 ഉം തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 64 ഉം പരീക്ഷാ സെന്ററുകളുള്‍പ്പെടെ ആകെ 168 പരീക്ഷസെന്ററുകളാണ് ജില്ലയിലുള്ളത്. വേനല്‍ച്ചൂടിനെ ചെറുക്കാന്‍ ഫാനുകളുള്ള മുറിയാണ് പരീക്ഷാ ഹാളായി ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, കുട്ടികള്‍ക്ക് കുടിവെള്ളവും ക്ലാസ് മുറികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേരെഴുതിയ സ്റ്റിക്കറുകളില്ലാത്ത കുപ്പികളില്‍ കുട്ടികള്‍ക്ക് കുടിക്കാനുള്ള വെള്ളം കൊണ്ടുവരാനും അനുവാദമുണ്ട്. ചോദ്യപേപ്പറുകള്‍ ഇന്ന് രാവിലെ 10ന് അതത് സെന്ററുകളില്‍ എത്തിക്കുമെന്നും ഇതിനായി പ്രത്യേകം ടീമിനെ തയാറാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടിഎ ശാന്തമ്മ പറഞ്ഞു.

English summary
sslc examination will starts in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X