പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോസ്റ്റൽ ബാലറ്റ് അനുവദിച്ചില്ല: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് മുടങ്ങി ശബരിമലയിലെ ജീവനക്കാർ

Google Oneindia Malayalam News

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ഏർപ്പെടുത്തിയെങ്കിലും ഇത്തവണയും ശബരിമലയിലെ ക്ഷേത്ര ജീവനക്കാർക്ക് വോട്ട് ചെയ്യാനായില്ല. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പിൽപ്പെട്ട ഉദ്യോഗസ്ഥർക്കാർക്കാണ് ഇത്തവണ വോട്ട് നിഷേധിക്കപ്പെട്ടത്. ഇവർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ച് നൽകാത്തതായിരുന്നു വോട്ട് രേഖപ്പെടുത്തുന്നതിന് തിരിച്ചടിയായി മാറിയത്. കെഎസ്ആർടിസി, ദേവസ്വം, ആരോഗ്യം, ബിഎസ്എൻഎൽ, ഇറിഗേഷൻ, വാട്ടർ അതോറിറ്റി, കെഎസ്ഇബി, വനം, എക്സൈസ് അളവ് തൂക്കം, റെവന്യൂ തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ആയിരത്തിലധികം ഉദ്യോഗസ്ഥർക്കാണ് ഇതോടെ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത്.

പാലക്കാട് ജില്ലയിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം;മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് വികെ ശ്രീകണ്ഠൻപാലക്കാട് ജില്ലയിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം;മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് വികെ ശ്രീകണ്ഠൻ

ഇവരെക്കൂടാതെ ശബരിമല ശബരിമല തന്ത്രി, ശാന്തിമാർ എന്നിവർക്കും ഇത്തവണ വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് പോസ്റ്റൽ ബാലറ്റ് അനുവദിച്ചിരുന്നത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. ശബരിമല കമ്മീഷന്റെ ഫോം 15ലാണ് പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാനുള്ള അവകാശമുള്ളത്. നിശ്ചിത ബൂത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചതിനാൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കണമെന്നാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ പോലീസ് ഇതൊന്നും വകവെയ്ക്കാതെ ശബരിമലയിൽ ഡ്യൂട്ടിയിലുള്ളവർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി എന്ന് രേഖപ്പെടുത്തുകയായിരുന്നു.

 sabarimala33-600-1

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷമാണുള്ളത്. ഭരണഘടനാ ചട്ടം ലംഘിച്ചുകൊണ്ടുള്ള ഈ നടപടിയില്‍ ഇലക്ഷന്‍ കമ്മിഷന്‍ വൈകാതെ നടപടിയെടുക്കുമെന്നാണ് സൂചന. വര്‍ഷങ്ങളായി ശബരിമലയില്‍ ജോലിചെയ്യുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാറില്ല എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് സമ്പ്രദായം നേരത്തെ തന്നെ ഏര്‍പ്പെടുത്തിയെങ്കിലും ശബരിമലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താൻ കഴിയാറില്ല എന്നതാണ് യാഥാർത്ഥ്യം. മണ്ഡല, മകരവിളക്ക് കാലത്ത് ക്ഷേത്ര ജീവനക്കാരായി നിയോഗിക്കുന്നവര്‍ക്ക് ഡ്യൂട്ടി ചെയ്ഞ്ച് പോലും നല്‍കാറില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഇത്തവണ ശബരിമല മണ്ഡലപൂജയ്ക്കായി നടതുറന്നിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ളവരാണ് പഞ്ചവാദ്യം, നാദസ്വരം, തകില്‍, വാച്ചര്‍ ഉള്‍പ്പെടെ 48ഓളം തസ്തികയില്‍ ജോലിചെയ്യുന്നത്.

എന്നാല്‍ ഓരോ തീർത്ഥാടന കാലത്തും നടതുറക്കുമ്പോള്‍ ജോലിക്കായി നിയോഗിക്കുന്നവരെ മണ്ഡല, മകരവിളക്ക് മഹോത്സവം കഴിഞ്ഞ ശേഷമേ തിരികെ വിളിക്കാറുള്ളുവെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ വോട്ട് നിഷേധത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം എപേ്‌ളായീസ് ഫെഡറേഷന്‍ ശക്തമായ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.

English summary
Staffers appointed in Sabarimala denies right to cast vote in Local Body Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X