കെഎസ്ആർടിസി ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർത്ഥിനി: ആരോപണം നിഷേധിച്ച് ഡ്രൈവർ
പത്തനംതിട്ട: കെ എസ് ആർ ടി സി ബസ് ഡ്രൈവർ ജീവനക്കാരിയോട് മോശമായി പെറുമാറിയതായി പരാതി. പത്തനംതിട്ടയില്‍ നിന്നും ബാംഗ്ലൂരിലേക്ക് സർവ്വീസ് നടത്തുന്ന
കെ എസ് ആര് ടി സി സൂപ്പര്‍ ഡീലക്സ് ബസ് ഡ്രൈവറായ ചിറ്റാർ സ്വദേശിക്കെതിരെയാണ് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ പി ജി വിദ്യാര്‍ഥിനി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ എസ് ആർ ടി സി വിജിലന്‍സ് വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
'ദിലീപിന് മനക്കരുത്തുണ്ട്, പക്ഷെ ഒരു മണ്ടനാണ്; അതിന്റെ ഏറ്റവും വലിയ ഉദാഹരമാണിത്':ലിബർട്ടി ബഷീർ
വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസില്‍ കോട്ടയത്ത് നിന്നായിരുന്നു പെണ്‍കുട്ടി കയറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോഴാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഡ്രൈവറുടെ ഭാഗത്ത് നിന്നും ഉണ്ടായ പെരുമാറ്റത്തിന്റെ ഞെട്ടലില്‍ അപ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. പിന്നീട് ബാംഗ്ലൂരില്‍ എത്തിയതിന് ശേഷം കെ എസ് ആര് ടി സി അധികൃതര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. അതേസമയം വിദ്യാർത്ഥിനിയുടെ പരാതി തള്ളി ഡ്രൈവർ രംഗത്ത് എത്തി. പരാതിക്കാരിയെ അറിയാം. ഇത്തരമൊരു പരാതിക്ക് പിന്നില്‍ മറ്റ് കാരണങ്ങളാണെന്നും നിരപരാധിത്വം അന്വേഷണത്തില്‍ തെളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
14 വർഷമായി കെ എസ് ആർ ടി സി സർവ്വീസിലുള്ളയാളാണ് ഞാന്‍. ഇന്നുവരെ എന്റെ പേരില്‍ പെണ്ണുകേസോ മറ്റു കേസുകളോ ആരും പറഞ്ഞിട്ടില്ല. 39 യാത്രക്കാരുള്ള ബസിലാണ് സ്ഥിരം പോകുന്നത്. ഞങ്ങള്‍ രണ്ടുപേരും ഡ്രൈവര്‍ കം കം കണ്ടക്ടറാണ്. ശനിയാഴ്ച വെളുപ്പിന് ഞാന്‍ ഡ്യൂട്ടിക്ക് പോയിട്ടില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളുണ്ടെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു.
ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍