കൊടുംചൂട്: പത്തനംതിട്ടയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്, സൂര്യതാപത്തിനും സാധ്യതയെന്ന്!!
പത്തനംതിട്ട: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പത്തനംതിട്ട ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥാ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പത്തനംതിട്ട ജില്ലയില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുവാന് സാധ്യതയുണ്ട്. ഇത് സൂര്യഘാത സാധ്യതകള്‍ക്ക് ഇടവരുത്തിയേക്കും. ഈ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അഭ്യര്‍ഥിച്ചു.
വരുന്ന മൂന്ന് ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നേരിട്ട് വെയില് ഏല്‍ക്കുന്നത് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പൂര്‍ണമായും ഒഴിവാക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പൊതുപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, പോലീസുകാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാന് സാധ്യതയുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. അവധിക്കാലമായതിനാല്‍ കുട്ടികളെ പുറത്തിറങ്ങി കളിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. കോളജ്, സ്കൂള്‍, അങ്കണവാടി, ഡെ കെയര്‍ അധ്യാപകര്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യത്തിന് വെള്ളം ക്ലാസ് മുറികളില്‍ സജ്ജീകരിക്കണം. ഈ ദിവസങ്ങളില്‍ വിനോദ സഞ്ചാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതിരിക്കുവാന് ശ്രദ്ധിക്കുക. കുട്ടികളെ വാഹനങ്ങളില്‍ തനിച്ച് ഇരുത്തരുത്.

ലേബര്‍ കമ്മീഷണരുടെ ഉത്തരവു പ്രകാരം തൊഴില്‍ സമയം രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പുനഃക്രമീകരിച്ചിട്ടുള്ളത് തൊഴില്‍ ദാതാക്കള്‍ പാലിക്കണം. നിര്‍ജലീകരണം തടയാന്‍ ജോലി സ്ഥലങ്ങളിലും കുടിവെള്ളം സജ്ജീകരിക്കുക. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
നിര്‍ജലീകരണം തടയാന്‍ എപ്പോഴും കൈയില്‍ ഒരു കുപ്പി വെള്ളം കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രത്യേകം പരിഗണന നല്‍കണം. കന്നുകാലികളെ, വളര്‍ത്തുമൃഗങ്ങളെ തണലുള്ള സ്ഥലങ്ങളില്‍ കെട്ടുകയും, ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കുകയും ചെയ്യണം. പക്ഷികള്‍ക്കും ധാരാളം വെള്ളം കൊടുക്കുക. വീടുകളില്‍ പക്ഷികള്‍ക്ക് കുടിക്കാന്‍ തുറസായ സ്ഥലത്തോ മേല്‍ക്കൂരയിലോ ഒരു തുറന്ന പാത്രത്തില്‍ വെള്ളം കരുതാം. ജില്ലയില്‍ സൂര്യാഘാതവും സൂര്യതാപവും മുലം നാളിതുവരെ 164 പേര് ചികിത്സ തേടിയിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദങ്ങളിലും ഇതിനു വേണ്ട ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വരള്‍ച്ച, സൂര്യതാപം, സൂര്യാഘാതം ,ഉഷ്ണ തരംഗം എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ അറിയുവാനും അറിയിക്കാനും കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. വിവരങ്ങള്‍ അറിയുവാനും അറിയിക്കുവാനും 0468 2222515/ 0468 2322515/ 807880891 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications