പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയിൽ പ്രളയബാധിത മേഖലകളുടെ അതിജീവനം ശരവേഗത്തിൽ... പൂർണമായി തകർന്ന 615 വീടുകൾ പുനർനിർമിക്കുന്നു, 327 വീടുകൾ പൂർത്തിയായി!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളുടെ അതിജീവന പ്രവർത്തനം ശരവേഗത്തിൽ. പൂർണമായി തകർന്ന 615 വീടുകളിൽ 327 എണ്ണത്തിന്റെ നിർമാണം ജില്ലയിൽ പൂർത്തിയാക്കിയെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. സർക്കാരിനൊപ്പം ജനങ്ങളും വ്യക്തികളും സന്നദ്ധ സംഘടനകളും മതസ്ഥാപനങ്ങളും സംരംഭകരും ഗുണഭോക്താക്കളും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാതലങ്ങളിലുമുള്ളവർ പുനർനിർമാണത്തിനായി കൈകോർത്തു.

<strong>മലയാളികള്‍ ഉള്‍പ്പെടെ 23 പേര്‍ ഇന്തോനേഷ്യയില്‍ അഞ്ചരമാസമായി തടങ്കലില്‍; രക്ഷപ്പെടുത്താന്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍</strong>മലയാളികള്‍ ഉള്‍പ്പെടെ 23 പേര്‍ ഇന്തോനേഷ്യയില്‍ അഞ്ചരമാസമായി തടങ്കലില്‍; രക്ഷപ്പെടുത്താന്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

2019 ജനുവരി 31 വരെ ആദ്യ ഘട്ടത്തിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ചതു പ്രകാരം ജില്ലയിൽ പ്രളയത്തിൽ 615 വീടുകളിൽ പൂർണമായി തകർന്നിരുന്നു. സർക്കാർ നേരിട്ടും സ്‌പോൺസർഷിപ്പിലൂടെയും ഇതിൽ 327 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ബാക്കി വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരികയാണ്.

Pathanamthitta

ഇതിൽ റൂഫ് ലെവൽ വരെ 77 വീടുകളും ലിന്റൽ ലെവൽ വരെ 125 വീടുകളും ബേസ്‌മെന്റ് വരെ 69 വീടുകളും പൂർത്തീകരിച്ചു. 15 ശതമാനം മുതൽ 75 ശതമാനം വരെ ഭാഗികമായി തകർന്ന 18372 വീടുകളുടെ അപേക്ഷകളാണ് ജനുവരി 31 വരെ ആദ്യ ഘട്ടത്തിൽ ലഭിച്ചത്. ഇതിൽ 18372 പേർക്കും ദുരിതാശ്വാസ സഹായം നൽകി. ജില്ലയിൽ വീടുകളുടെ പുനർ നിർമാണത്തിനു മാത്രം ഗുണഭോക്താക്കൾക്കു നൽകിയത് 63.25 കോടി രൂപയാണ്.

ഇതിൽ വീട് പണി പൂർത്തീകരിച്ചവരുടെ താക്കോൽ ദാനം ഇന്ന്(19) തിരുവല്ലയിൽ നടക്കുന്ന ജനകീയം ഈ അതിജീവനം പൊതുജനസംഗമത്തിൽ നടക്കും. മാർച്ച് 31 വരെ രണ്ടാംഘട്ട അപ്പീൽ സ്വീകരിച്ചതിൽ 2443 അപ്പീലുകളാണ് അംഗീകരിച്ചത്. സബ് കളക്ടർ, തഹൽസിദാർ തലത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ 38 വീടുകൾ പൂർണമായി തകർന്നതാണെന്ന് കണ്ടെത്തി. ഭാഗികമായി നാശനഷ്ടം സംഭവിച്ച 2405 പേർക്കുള്ള ദുരിതാശ്വാസ സഹായം കൊടുത്തു തുടങ്ങി.

ജൂൺ 30 വരെ ഉള്ള മൂന്നാംഘട്ട അപ്പീൽ സ്വീകരിച്ചതിൽ 9071 അപേക്ഷകൾ ലഭിച്ചു. ഇത് യുദ്ധകാല അടിസ്ഥാനത്തിൽ സബ് കളക്ടർ, ആർ.ഡി.ഒ, തഹൽസിൽദാർ തലത്തിൽ നേരിട്ട് പരിശോധന നടത്തി വരുകയാണ്. പ്രളയത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടം നികത്തുന്നതിന് പുതുതായി ലഭിച്ച അപ്പീലുകളിൽ ഉടൻ തന്നെ പരിശോധന പൂർത്തിയാക്കി നടപടി കൈക്കൊള്ളും. പ്രളയപുനർനിർമാണത്തിന്റെ ഭാഗമായി ഭരണകൂടവുമായി കൈകോർത്തവരെ പൊതുജനസംഗമത്തിൽ ആദരിക്കും.


കഴിഞ്ഞ പ്രളയത്തിൽ 543 ക്യാമ്പുകളാണ് പത്തനംതിട്ട ജില്ലയിൽ തുറന്നത്. 35539 കുടുംബങ്ങളിൽ നിന്ന് 133074 പേർ ക്യാമ്പുകളിൽ താമസിച്ചു. പ്രളയത്തിൽ വീടിനുള്ളിൽ വെള്ളം കയറിയതും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി നാശനഷ്ടം സംഭവിച്ച 51808 പേർക്ക് 10000 രൂപയുടെ അടിയന്തര സഹായം നൽകി. ഇതിനായി 51.8 കോടി രൂപ ചെലവായി. 58595 പേർക്ക് 22 ഇനം കിറ്റും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 23576 പേർക്ക് 500 രൂപയുടെ കിറ്റും മൂന്ന് മാസം വിതരണം ചെയ്തു. 61390 വീടുകളും 38547 കിണറുകളും വൃത്തിയാക്കി.195898 കിലോ ഗ്രാം അജൈവ മാലിന്യം നിർമാർജനം ചെയ്തു. 72297 പക്ഷി മൃഗാദികളുടെ ശവശരീരങ്ങൾ മറവു ചെയ്തു.

English summary
Survival of flood-hit zones in Pathanamthitta is accelerating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X