പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെന്തുരുകി പത്തനംതിട്ട ജില്ല: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്, സാധാരണ ദിവസങ്ങളിൽ പകൽ അനുഭവപ്പെടുന്നതിനേക്കാൾ അഞ്ച് ഡിഗ്രിയിലധികം ചൂട്!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കത്തിക്കാളുന്ന ച്ചൂടിൽ ചുട്ടുപൊള്ളി ജില്ല. അത്യുഷ്ണം വർധിച്ചതോടെ ആരോഗ്യവകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ പകൽ അനുഭവപ്പെടുന്നതിനേക്കാൾ അഞ്ച് ഡിഗ്രിയിലധികം ചൂടാണ് ഇപ്പോൾ ജില്ലയിൽ അനുഭവപ്പെടുന്നത്. 35.6 ഡിഗ്രിയായിരുന്നു ഇന്നലത്തെ ജില്ലയിലെ ശരാശരി താപനില. കഴിഞ്ഞ സീസണിനേക്കാൾ ശരാശരി 1.5 ഡിഗ്രി ചൂടിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

<strong>ലോക്‌സഭാ തിരഞ്ഞെടുപ്പ്: ശബരിമലവിഷയത്തിന്റെ ഹിതപരിശോധന കൂടിയെന്ന് കൊടിക്കുന്നില്‍ സുരേഷ്; വിശ്വാസസമൂഹം പിണറായി സര്‍ക്കാരിന് തിരിച്ചടി നല്‍കും</strong>ലോക്‌സഭാ തിരഞ്ഞെടുപ്പ്: ശബരിമലവിഷയത്തിന്റെ ഹിതപരിശോധന കൂടിയെന്ന് കൊടിക്കുന്നില്‍ സുരേഷ്; വിശ്വാസസമൂഹം പിണറായി സര്‍ക്കാരിന് തിരിച്ചടി നല്‍കും

33 ഡിഗ്രിക്കു മുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചൂട്. എന്നാൽ ആറ് മണിക്ക് ശേഷം കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ സീസണിലെ ശരാശരി പകൽച്ചൂട് 36. 6 ഡിഗ്രിയാണ്. പകൽച്ചൂടിനെ വെല്ലുന്നതാണ് രാത്രിയിലെ അത്യുഷ്ണം. ജില്ലയിലും പരിസരപ്രദേശങ്ങളിലും ഇപ്പോൾ അനുഭവപ്പെടുന്ന ചൂടിനു സമീപകാലത്തൊന്നും സമാനതകൾ ഉണ്ടായിട്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

Temperature

കാറ്റിന്റെ ഗതി, അന്തരീക്ഷ ഈർപ്പത്തിന്റെ ലഭ്യത, മഴമേഘങ്ങളുടെ സ്വാധീനം തുടങ്ങി പ്രാദേശികമായി കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്. നദികളുടെ സാമീപ്യം ച്ചൂടിന്റെ തീവ്രത കുറയ്ക്കാൻ സഹായകമാണെങ്കിലും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ജില്ലയെ തീച്ചൂളയാക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് ആദ്യവാരത്തിലാണ് ചൂട് 33 ഡിഗ്രി സെൽഷ്യസിൽ എത്തിയതെങ്കിൽ ഇക്കുറി ജനുവരി ആദ്യം തന്നെ 33 ഡിഗ്രി കടന്നു. വർഷംതോറും 0.01 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്ന പ്രവണതയാണ് ജില്ലയിൽ കണ്ടുവരുന്നത്.

മാർച്ച് 1 മുതൽ 20 വരെ സംസ്ഥാനത്ത് 1.5 മുതൽ രണ്ട് ഡിഗ്രി വരെ ചൂട് കൂടിയിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ റിപ്പോർട്ടുകളും പറയുന്നു. വരണ്ട കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈർപ്പം കുറഞ്ഞതാണ് അന്തരീക്ഷം വരളാൻ കാരണം. വരും ദിവസങ്ങളിൽ സാമാന്യം ശക്തമായ വേനൽമഴക്കുള്ള സാധ്യതകളുണ്ടെങ്കിലും അത് ഓരോ ദിവസത്തെ കാറ്റിന്റെ ഗതിയെയും അന്തരീക്ഷ ഈർപ്പത്തെയും മേഘങ്ങളുടെ സാന്നിധ്യത്തെയും ആശ്രയിച്ചിരിക്കുമെന്നതിനാൽ മുൻകൂട്ടി കൃത്യമായ പ്രവചനം സാധ്യമല്ല.

വരും ദിവസങ്ങളിൽ അറബിക്കടലിൽ നിന്ന് നീരാവിക്കാറ്റെത്തിയാലേ കാര്യമായ വേനൽമഴയ്ക്ക് സാധ്യതയുള്ളൂ. അതോടെ ചൂടിന് അൽപം ശമനമുണ്ടാവും. ശാന്തസമുദ്രത്തിൽ ഭൂമധ്യരേഖാപ്രദേശത്തെ സമുദ്രോപരിതലം ചൂടാക്കുന്ന 'എൽ നിനോ' എന്ന പ്രതിഭാസവും ആഗോളതാപനവുമാണ് ചൂട് വർധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

അതേസമയം, ചൂട് അനിയന്ത്രിതമായി വർധിച്ചതോടെ ആരോഗ്യവകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത വേനലിൽ സൂര്യാഘാതം ഉൾപ്പെടെയുള്ളവ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പുറംജോലിയിൽ ഏർപ്പെടുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

English summary
Temperature rise in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X