പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തങ്കഅങ്കി ഘോഷയാത്ര നാളെ പുറപ്പെടും, 25ന് ശബരിമലയിലെത്തും, ഘോഷയാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ!!

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ മണ്ഡലവിളക്കിനോടനുബന്ധിച്ച് അയ്യപ്പന് ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുളയിലെ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് പുറപ്പെടുന്നത്. നാല് ദിവസം നീളുന്ന രഥയാത്രയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് തിരുവിതാംകൂർ ദേവസ്വത്തിന്റെ നീക്കം.

 തിരഞ്ഞെടുപ്പ് തോൽവി: തന്നെയും കുടുംബത്തെയും വേട്ടയാടുന്നു,ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദുഐക്യവേദി നേതാവ് തിരഞ്ഞെടുപ്പ് തോൽവി: തന്നെയും കുടുംബത്തെയും വേട്ടയാടുന്നു,ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദുഐക്യവേദി നേതാവ്

തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയിൽ 70 ഇടങ്ങളിലാണ് സ്വീകരണം നൽകുക. കൊറോണ വൈറസ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളതിനാൽ ക്ഷേത്രങ്ങളിലെത്തിച്ചേരുന്ന ഘട്ടങ്ങളിൽ മാത്രമേ സ്വീകരണം അനുവദിക്കുകയുള്ളൂ. ആദ്യദിവസം രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും രണ്ടാം ദിവസം കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിലും സംഘം വിശ്രമിക്കും. 25ന് ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയിലെത്തും. തുടർന്ന് ശരംകുത്തിയിൽ ദേവസ്വം അധികൃതർ സംഘത്തെ ആചാരപരമായി സ്വീകരിക്കും.

download2-

സന്നിധാനത്തെത്തുന്ന തങ്കഅങ്കി 18ാം പടിയ്ക്ക് മുകളിൽ കൊടിമരത്തിന് മുന്നിൽ വെച്ച് വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് ആനയിക്കും. തുടർന്ന് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. പൂജകൾ പൂർത്തിയാക്കി 26ന് രാത്രി അടയ്ക്കുന്ന ക്ഷേത്രനട 30ന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി തുറക്കുക. എന്നാൽ ഇത്തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഘോഷയാത്രയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ദേവസ്വം ബോർഡിന്റെ നിർദേശം. ഘോഷയാത്രയിൽ പങ്കെുടുക്കുന്നവരുടെ എണ്ണം 100 ആയി കുറക്കാനും നിർദേശമുണ്ട്. രഥഘോഷയാത്രയെ അനുഗമിക്കുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ദൈവമേ സ്വർണ്ണം കിട്ടാക്കനിയാകുമോ ? വില കുതിച്ചുയരുന്നു

English summary
Thanka Anki rally will be started on 22nd December from Aranmula Parthasarathi temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X