പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി: ശബരിമലയിൽ തീർത്ഥാടകർക്ക് കടുത്ത നിയന്ത്രണം

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അയ്യപ്പന് ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഷോഘയാത്ര ഇന്ന് പമ്പയിലെത്തിച്ചേരും. ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ഷോഘയാത്ര ഉച്ചയ്ക്കാണ് പമ്പയിലെത്തിച്ചേരുക. ഇതോടെ ഭക്തർക്ക് വൈകിട്ട് മൂന്ന് മണി വരെ തങ്കഅങ്കി ദർശനം നടത്താനും അവസരമൊരുക്കിയിട്ടുണ്ട്. മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് കൊണ്ടുപോകും.

അലി അക്ബര്‍ ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും; ലക്ഷ്യം സീറ്റ് പിടിച്ചെടുക്കല്‍ അലി അക്ബര്‍ ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും; ലക്ഷ്യം സീറ്റ് പിടിച്ചെടുക്കല്‍

ദേവസ്വം ബോർഡ് അധികൃതർ ശരംകുത്തിയിൽ വെച്ച് തങ്കഅങ്കിയ്ക്ക് ആചാരപരമായ വരവേൽപ്പ് നൽകും തുടർന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന തങ്കഅങ്കി അയ്യപ്പന് ചാർത്തും. ആറരയ്ക്ക് ദീപാരാധന നടത്തും. തങ്കഅങ്കി ഘോഷയാത്ര കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷം മലകയറുന്നതിന് ഭക്തർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ശേഷം തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

download2-

Recommended Video

cmsvideo
കേരളം; തങ്കയങ്കി ശബരിമലയിലെത്തി: നാളെ മണ്ഡലപൂജ

നേരത്തെയും തങ്കഅങ്കി ഘോഷയാത്രയുടെ ഭാഗമായി സന്നിധാനത്ത് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാളെയാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുന്നത്. ഉച്ചയ്ക്ക് 11.40നും 12. 20നും ഇടയിൽ ഉച്ച പൂജയോട് അനുബന്ധിച്ച് നടക്കുന്ന പ്രത്യേക പൂജയാണ് മണ്ഡലപൂജ. തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡലപൂജയ്ക്ക് പരിസമാപ്തിയാകും. തുടർന്ന് ഡിസംബർ 30നാണ് തീർത്ഥാടനത്തിനായി ശബരിമലയ നട തുറക്കുക. എന്നാൽ കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ശബരിമലയിലെത്തുന്ന എല്ലാവർക്കും ആർടിസിപിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എല്ലാവർക്കും നിർബന്ധമാക്കിയിട്ടുണ്ട്.

English summary
Thanka Anki reaches in Pampa, Mandala puja will be held tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X