പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി; ദീപാരധന നടന്നു, മണ്ഡല പൂജ നാളെ

Google Oneindia Malayalam News

പത്തനംതിട്ട: മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് പ്രവേശിച്ചു. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. നാളെയാണ് മണ്ഡലപൂജ നടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്രക്ക് വിവിധസ്ഥലങ്ങളില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്പയിലേക്ക് കങ്ക അങ്കിയുമായി പുറപ്പെട്ടത്. പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി ഹര്‍ഭജന്‍ സിംഗ്, വലവീശി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സീറ്റും ഓഫര്‍രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി ഹര്‍ഭജന്‍ സിംഗ്, വലവീശി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സീറ്റും ഓഫര്‍

മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കൊണ്ട് പോവുകയും ചെയ്തു. ശരംകുത്തിയില്‍ വച്ച് ദേവസ്വം അധികൃതരും അയ്യപ്പഭക്തരും ചേര്‍ന്ന് തങ്കഅങ്കി സ്വീകരിക്കുകയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോവുകയുമായിരുന്നു.കൊടിമരചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും ചേര്‍ന്ന് തങ്കഅങ്കി സ്വീകരിക്കുകയും ചെയ്തു.

sa

നാളെ രാവിലെ പതിനൊന്ന് നാല്‍പ്പത്തിയഞ്ചിനും ഒന്ന് പതിനഞ്ചിനും ഇടയിലാണ് മണ്ഡലപൂജ നടക്കുക. തങ്ക അങ്കിചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയോടെ മണ്ഡലപൂജ സമാപിക്കുകയും ചെയ്യും.
തങ്ക അങ്കി പമ്പയില്‍ എത്തിചേരുന്നതിന്റെ ഭാഗമായി ഉച്ചക്ക് പന്ത്രണ്ട് മണിമുതല്‍ ഒന്നര വരെ പമ്പ - നിലക്കല്‍ ശബരിമല പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉച്ചക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് പോകുന്നതിനും നിയന്ത്രണം ഉണ്ട്. ഏര്‍പ്പെടുത്തിയിരുന്നു.

ജെയിംസ് വെബ് ടെലിസ്‌കോപ് യാത്ര തിരിച്ചു; പ്രപഞ്ച രഹസ്യങ്ങള്‍ തേടി, വിക്ഷേപണം വിജയംജെയിംസ് വെബ് ടെലിസ്‌കോപ് യാത്ര തിരിച്ചു; പ്രപഞ്ച രഹസ്യങ്ങള്‍ തേടി, വിക്ഷേപണം വിജയം

മണ്ഡല പൂജ കഴിഞ്ഞ് നാളെ രാത്രി പത്ത് മണിയോടെ നട അടക്കും. തങ്ക അങ്കി പമ്പയിലെത്തുന്ന ഇന്നും മണ്ഡലപൂജ നടക്കുന്ന നാളെും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നുള്ളു. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരവും നല്‍കിയിരുന്നു.

മദ്യലഹരിയില്‍ ഭാര്യക്ക് നേരെ അക്രമം ചോദിക്കാന്‍ ചെന്നയാളുടെ തല അടിച്ച്‌പൊട്ടിച്ചു; സംഭവം കോട്ടയത്ത്മദ്യലഹരിയില്‍ ഭാര്യക്ക് നേരെ അക്രമം ചോദിക്കാന്‍ ചെന്നയാളുടെ തല അടിച്ച്‌പൊട്ടിച്ചു; സംഭവം കോട്ടയത്ത്

നാളെ രാവിലെ 11.45 കഴിഞ്ഞ് 1.15 നും ഇടക്കാണ് മണ്ഡല പൂജ. മണ്ഡല പൂജാദിവസം രാവിലെ 10.30 ന് നെയ്യഭിഷേകം പൂര്‍ത്തിയാകും. തുടര്‍ന്ന് മണ്ഡല പൂജയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിക്കും. തങ്കഅങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയാണ് മണ്ഡലപൂജ. മണ്ഡല പൂജാദിവസം രാത്രി ഏഴ് മണിക്ക് ശേഷം അയ്യപ്പഭക്തരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിടില്ല. മണ്ഡലപൂജ കഴിഞ്ഞ് രാത്രി പത്ത് മണിക്ക് ഹരിവരാസന കീര്‍ത്തനം ചൊല്ലി നട അടക്കും. തങ്കഅങ്കി ഘോഷയാത്ര പമ്പയിലെത്തുന്ന ഇന്ന് ഉച്ചക്ക് 12മണിമുതല്‍ ഉച്ചക്ക് ഒന്നര മണി വരെ നിലക്കല്‍ മുതല്‍ പമ്പവരെ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടായിരുന്നു.

English summary
thankaanki reached in shabarimala, mandalapooja tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X