പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ രണ്ടു സ്‌കൂളുകളുടെ ഉദ്ഘാടനം 6 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Google Oneindia Malayalam News

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞത്തിന്റെ ഭാഗമായി കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി ആന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തുമ്പമണ്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകളില്‍ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 6 ന് നിര്‍വഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.

കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി ആന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് പ്ലാന്‍ഫണ്ടില്‍ നിന്നു മൂന്നു കോടി രൂപയോളം വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ ഹയര്‍ സെക്കന്‍ഡറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണു നടക്കുന്നത്. കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി ആന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സ്‌കൂള്‍തല ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷതവഹിക്കും.

pathanamthitta

ചടങ്ങില്‍ കോന്നി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന അക്കാദമിക ശക്തീകരണ പദ്ധതി 'ഉയരേ- 2021' പ്രോജക്ടിന്റെ ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീനാപ്രഭ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട് തുടങ്ങിയവര്‍ പ്രസംഗിക്കും.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

തുമ്പമണ്‍ ഗവണ്‍മെന്റ് യു.പി.എസില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണു നടക്കുന്നത്. സ്‌കൂള്‍തല ഉദ്ഘാടനവും
ശിലാഫലകം അനാച്ഛാദനവും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ബ്ലോക്ക് പഞ്ചായത്തംഗം ലാലി ജോണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട് തുടങ്ങിയവര്‍ പ്രസംഗിക്കും.

English summary
The CM will inaugurate two schools in Pathanamthitta on the 6th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X