പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയിൽ ആദ്യഘട്ട കോവിഡ് വാക്സിനേഷന്‍ വിജയകരം;ആദ്യ ഡോസ് സ്വീകരിച്ചത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Google Oneindia Malayalam News

പത്തനംതിട്ട; ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ ആദ്യ ഘട്ട കോവിഡ് വാക്സിനേഷന്റെ ആദ്യദിനം വിജയകരമായി പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ആദ്യ ദിവസം ഒന്‍പത് വാക്‌സിനേഷന്‍ സെന്ററുകളിലുമായി 592 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തില്ല. നാളെ(17) വാക്‌സിനേഷന്‍ ഇല്ല. 18ന് വാക്‌സിനേഷന്‍ തുടരും.

vaccination

16 രാവിലെ ഒന്‍പതു മുതല്‍ വാക്‌സിനേഷനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗിനു ശേഷം വാക്സിനേഷന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആദ്യമായി കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

രണ്ടാം ഘട്ടത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുന്‍നിര പ്രവര്‍ത്തകര്‍ക്കും, മൂന്നാംഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കുമാണ് വാക്സിന്‍ നല്‍കുക. ആദ്യ ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഡോസ് വാക്സിനും ഉറപ്പുവരുത്തും. വാക്സിന്‍ എടുത്തു കഴിഞ്ഞാലും നിലവിലുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കണം. ഒരു ദിവസം ഒരു സെന്ററില്‍ 100 പേര്‍ക്കാണ് വാക്സിന്‍ സജീകരിച്ചിരുന്നത്. വാക്സിന്‍ സ്വീകരിക്കാനായി എപ്പോള്‍ ഏത് കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈലില്‍ സന്ദേശം കൃത്യമായി ലഭിച്ചിരുന്നു.

വാക്സിനേഷനു ശേഷം ഏതെങ്കിലും വ്യക്തിക്ക് പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. വാക്സിനേഷനായി വരുന്നവര്‍ തിരിച്ചറിയല്‍ രേഖയ്ക്കായി ആധാര്‍ കൊണ്ടുവന്നു. വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി വിവിധ വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു. വാക്‌സിന്‍ എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ ചെറിയ പനിയോ തലവേദനയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും അതില്‍ ഭയപ്പെടാനൊന്നും ഇല്ല.

വിദേശത്ത് കൊവിഡ് വാക്സിൻ എടുത്തവർക്കും പിസിആർ പരിശോധന നിർബന്ധം: വിശദീകരിച്ച് കുവൈത്ത്വിദേശത്ത് കൊവിഡ് വാക്സിൻ എടുത്തവർക്കും പിസിആർ പരിശോധന നിർബന്ധം: വിശദീകരിച്ച് കുവൈത്ത്

തോമസ് ഐസകിന്റേത് സഹകരണ മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റ്, പ്രതികരണവുമായി കടകംപളളിതോമസ് ഐസകിന്റേത് സഹകരണ മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റ്, പ്രതികരണവുമായി കടകംപളളി

കേരളത്തിൽ പിണറായി അനുകൂല തരംഗമെന്ന് സർവ്വേ..ജനപ്രിതി ഇടിഞ്ഞ് രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാർകേരളത്തിൽ പിണറായി അനുകൂല തരംഗമെന്ന് സർവ്വേ..ജനപ്രിതി ഇടിഞ്ഞ് രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാർ

English summary
The first phase of Covid vaccination was successful in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X