താത്ക്കാലിക ജീവനക്കാർ കുറവ്; സന്നിധാനത്ത് അപ്പം അരവണ വിതരണം മന്ദഗതിയിൽ; ശബരിമലയിൽ തിരക്ക് വർധിച്ചു
സന്നിധാനം: ശബരിമലയിൽ താൽക്കാലിക ജീവനക്കാർ കുറവായതിനാൽ അപ്പം, അരവണ പ്രസാദ വിതരണം മുടങ്ങുന്നു. ജീവനക്കാരുടെ അഭാവം പ്രസാദവിതരണത്തിൻ്റെ പായ്ക്കിങ്ങിന് പോലും തടസ്സം സൃഷ്ടിക്കുകയാണ്. പത്ത് ടിൻ വരെ കാർട്ടൺ രൂപത്തിൽ പായ്ക്കിങ്ങ് നടത്തി വിതരണം ചെയ്തിരുന്ന അരവണ പ്രസാദത്തിൻ്റെ ഈ സംവിധാനം നിർത്തലാക്കി.
അതേസമയം, ഒരുമിച്ച് കൂടുതല്‍ അരവണ വാങ്ങുന്ന തീര്‍ഥാടകര്‍ക്ക് ഇത് ഏറെ സൗകര്യപ്രദമായിരുന്നു. ഇതരസംസ്ഥാന തീര്‍ഥാടകർക്ക് ഇത് ഏറെ ആശ്വാസകരമായിരുന്നു. മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരാണ് ശബരിമലയിൽ അപ്പം അരവണ ചുക്കുവെള്ളം എന്നിവയുടെ വിതരണം നടത്തുന്നത്.

അപ്പം അരവണ വിതരണം മന്ദഗതിയിലായതോടെ കൗണ്ടറുകൾക്ക് മുൻപിൽ അയ്യപ്പ ഭക്തരുടെ നീണ്ടനിര അനുഭവപ്പെടുന്നുണ്ട്. വിതരണത്തിലെ ബുദ്ധിമുട്ടുകാരണം അരവണയുടെ ഒന്നിച്ചുള്ള ഓര്‍ഡറുകള്‍ നിരുത്സാഹപ്പെടുത്തുന്നുമുണ്ട്. പ്രസാദവിതരണത്തിൻ്റെ പായ്ക്കിങ്ങിന് പോലും ജീവനക്കാരുടെ അഭാവം തടസ്സം സൃഷ്ടിക്കുകയാണ്.
പത്ത് ടിൻ വരെ കാർട്ടൺ രൂപത്തിൽ പായ്ക്കിങ്ങ് നടത്തി വിതരണം ചെയ്തിരുന്ന അരവണ പ്രസാദത്തിൻ്റെ ഈ സംവിധാനം നിർത്തലാക്കി. ഒരുമിച്ച് കൂടുതല്‍ അരവണ വാങ്ങുന്ന തീര്‍ഥാടകര്‍ക്ക് ഇത് ഏറെ സൗകര്യപ്രദമായിരുന്നു.
ഇതരസംസ്ഥാന തീര്‍ഥാടകർക്ക് ഇത് ഏറെ ആശ്വാസകരമായിരുന്നു.

മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിൽ താൽക്കാലിക ജീവനക്കാരാണ് അപ്പം, അരവണ, ചുക്കുവെള്ളം എന്നിവ വിതരണം ചെയ്യാനായി എത്തുന്നത്. എന്നാൽ, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇക്കുറി ഭക്തർ കുറവായിരിക്കുമെന്ന പ്രതീക്ഷയിൽ വളരെ ചുരുക്കം ജീവനക്കാർ മാത്രമാണ് താൽക്കാലിക ജോലികൾക്കായി എത്തിയത്. ഇവരിൽ പലരും പനി അടക്കമുള്ള അസുഖങ്ങൾ ബാധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തിരികെ മടങ്ങിപ്പോവുകയും ചെയ്തു.
മുന്നൂറോളം ജീവനക്കാരെ മാത്രമാണ് ബോർഡ് ഇതിനായി നിയോഗിച്ചിരുന്നത്. ഇതോടെയാണ് പ്രസാദ വിതരണം ചുക്കുവെള്ളം വിതരണം അടക്കമുള്ള കാര്യങ്ങൾ തടസ്സപ്പെട്ടത്. കാണിക്കയായി കിട്ടുന്ന സാധനങ്ങളും നേർച്ചകളും പണവും തരംതിരിക്കാനും എണ്ണിത്തിട്ടപ്പെടുത്താനും കഴിഞ്ഞിട്ടില്ല. ഇതിനും ജീവനക്കാരുടെ അഭാവം തടസ്സം സൃഷ്ടിക്കുകയാണ്.മുൻവർഷങ്ങളിൽ ആയിരത്തോളം ജീവനക്കാരെ ഈ ചുമതലകൾക്കായി ബോർഡ് നിയോഗിക്കുമായിരന്നു.

ദേവസ്വം ബോർഡ് നീലിമല പാത തുറക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നാൽ തീരുമാനം ഇതുവരെയും ഔദ്യോഗികമായി വന്നിട്ടില്ല. അയ്യപ്പഭക്തരുടെ മലകയറ്റവും മലയിറക്കവും സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഇപ്പോഴും നടക്കുന്നത്. നേരത്തെ പൊലീസ് ക്രമീകരണങ്ങൾ നീലിമലയുൾപ്പടെയുള്ള പരമ്പരാഗത കാനനപാതയിൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ സർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ല.
അതേസമയം തീർത്ഥാടനം തുടങ്ങി 18 ദിവസത്തോളം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം ഉയർന്നിട്ടുണ്ട്. തീർത്ഥാടനത്തിൻ്റെ തുടക്കത്തിൽ തിരക്കില്ലാതിരുന്ന സന്നിധാനത്ത് ശനിയും ഞായറും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും കൂടുതൽ അന്യസംസ്ഥാനത്ത് നിന്നുള്ള അയ്യപ്പഭക്തർ സന്നിധാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് ഇവർക്കായുള്ള ഒരുക്കങ്ങളും കൂടുതലായി നടത്തേണ്ടിവരും.

എന്നാൽ, 150 തൊഴിലാളികളെ കൂടി ഉടൻ അപ്പം അരവണ ചുക്കുവെള്ളം വിതരണത്തിനായി നിയമിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. കൂടുതൽ ജീവനക്കാരെത്തുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ബോർഡിൻ്റെ കണക്കുകൂട്ടൽ.
അതേസമയം, മണ്ഡലപൂജ ഉത്സവത്തിൻ്റെ ഭാഗമായി നവംബർ 15 ന് തുറന്ന ശബരിമല നട ഡിസംബർ 26ന് അടക്കും. 26നാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുന്നത്. ശേഷം, മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും.മണ്ഡല-മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി നവംബർ 16 മുതൽ 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്. അയ്യന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ജനുവരി 14 ന് വൈകിട്ട് 6.30 ന് നടക്കും. ചരിത്രപ്രസിദ്ധമായ മകരവിളക്ക് പൂജയും ജനുവരി 14 ന് നടക്കും.
റിതു... അടിപൊളി മേക്കോവറാണല്ലോ, ലുക്ക് പൊളിച്ചെന്ന് ആരാധകര്‍; വൈറല്‍ ഫോട്ടോഷൂട്ട്












Click it and Unblock the Notifications