പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

5 പവന്റെ മാല പറിച്ച് ഓടി; വീട്ടമ്മ മോഷ്ടാവിനെ മൂന്നു കിലോമീറ്റര്‍ പിന്തുടർന്നു, കീഴ്പ്പെടുത്തി!!

  • By Desk
Google Oneindia Malayalam News

റാന്നി: അഞ്ചു പവന്റെ മാല മോഷ്ടിച്ച് ഓടിയ യുവാവിനെ വീട്ടമ്മ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് അടിച്ചു വീഴ്ത്തി കൈകാര്യം ചെയ്ത ശേഷം മാല വീണ്ടെടുത്തു. മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ മോഷ്ടാവ് നഷ്ടമായ മൊബൈല്‍ ഫോണ്‍ തേടി മണിക്കൂറുകള്‍ക്ക് ശേഷം തിരികെ വരുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

<strong>കാത്തിരിപ്പിന് വിരാമം... മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് തന്നെ, മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ഇല്ല!!</strong>കാത്തിരിപ്പിന് വിരാമം... മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് തന്നെ, മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ഇല്ല!!

മോതിരവയല്‍ കച്ചേരിത്തടം കല്ലുപറമ്പില്‍ ബാലേഷാണ് (36) പിടിയിലായത്. വടശേരിക്കര മുള്ളന്‍പാറ തടത്തില്‍ മാത്യു ജോസഫിന്റെ ഭാര്യ സോജിയാണ് മോഷ്ടാവിനെ പിടികൂടി വീരവനിതയായി മാറിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവത്തിനു തുടക്കം.

Pathanamthitta

കഴുത്തിലെ മാല ഊരി ബെഡ്‌റൂമിലെ മേശമേല്‍ മൊെബെല്‍ ഫോണിനു സമീപം വച്ച് സമീപത്തെ കിടക്കയില്‍ ഉറക്കത്തിലായിരുന്നു സോജി. ബെഡ്‌റൂമിന്റെ ജനല്‍ പാളി തിക്കി തുറന്ന കള്ളന്‍ നീളമുള്ള െപെപ്പിന്റെ സഹായത്തോടെ മേശയിലിരുന്ന മാല അപഹരിച്ചു. തുടര്‍ന്ന് മൊെബെല്‍ ഫോണ്‍ കൂടി മോഷ്ടിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ശബ്ദം കേട്ട് സോജി ഉണര്‍ന്നു. ജനലിനു വെളിയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ട് ബഹളം വച്ച് എഴുന്നേറ്റ വീട്ടമ്മയ്ക്ക് തന്റെ മാല നഷ്ടപ്പെട്ടെന്നു ബോധ്യമായി. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. ബഹളം കേട്ട് ഓടിയ കള്ളനു പിന്നാലെ കുതിക്കാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു.

പുറത്തിറങ്ങിയ യുവതി വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കള്ളനു പിന്നാലെ പാഞ്ഞു. ജീവനും കൊണ്ട് ഓടിയ കള്ളന്‍ 100 മീറ്റര്‍ അകലെ വച്ചിരുന്ന തന്റെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കുതിച്ചു. വീട്ടമ്മ വിട്ടുകൊടുക്കാന്‍ തയാറായില്ല. ബംഗഌംകടവു-മുക്കം റോഡിലൂടെ പോയ മോഷ്ടാവിനെ സോജി പിന്തുടര്‍ന്നു. ജനവാസം കുറഞ്ഞ മേഖലയില്‍ കള്ളനെ ഒറ്റയ്ക്ക് നേരിടുന്നത് അപകടമാണെന്നു മനസിലാക്കിയ സോജി രണ്ടര കിലോമീറ്ററോളം ദൂരം പിന്നാലെ പോയി. ഏറെക്കുറെ ജനവാസമുള്ള പ്രദേശത്ത് എത്തിയതോടെ കള്ളന്റെ സ്‌കൂട്ടര്‍ സോജി ഇടിച്ചു വീഴ്ത്തി. പിന്നെയാണ് പെണ്‍കരുത്ത് മോഷ്ടാവ് അറിഞ്ഞത്.

ഏതാനും മിനിറ്റുകളോളം തറയില്‍ നിര്‍ത്താതെ പെരുമാറിയ ശേഷം കള്ളന്റെ പോക്കറ്റില്‍ നിന്നും തന്റെ മാല സോജി പിടിച്ചു വാങ്ങി. പിടി അയഞ്ഞപ്പോള്‍ കള്ളന്‍ സ്‌കൂട്ടറില്‍ കയറി രക്ഷപെട്ടു. ഭാര്യ കള്ളനു പിന്നാലെ സ്‌കൂട്ടര്‍ എടുത്ത് പാഞ്ഞതില്‍ പരിഭ്രാന്തനായ ഭര്‍ത്താവ് മാത്യു ജോസഫ് അയല്‍വാസികളേയും കൂട്ടി രണ്ടര കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് കള്ളനെ കീഴടക്കി മാല പിടിച്ചുവാങ്ങിസോജി നില്‍ക്കുന്നത് കണ്ടത്.

രാത്രിയിലെ ദുര്‍വിധി തുടര്‍ന്ന കള്ളന്‍ പുലര്‍ച്ചെ അഞ്ചോടെ ബംഗഌംകടവു-മുക്കം റോഡിലൂടെ വീണ്ടും എത്തിയതാണ് പിടിയിലാകാന്‍ കാരണം. സ്‌കൂട്ടറില്‍ പ്രാണരക്ഷാര്‍ത്ഥം പായുന്നതിനിടയില്‍ വഴിയില്‍ നഷ്ടമായ തന്റെ മൊെബെല്‍ ഫോണ്‍ തെരയുന്നതിനായിരുന്നു ഇയാള്‍ എത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അജി പണിക്കരുടെ മുമ്പിലാണ് കള്ളന്‍ ആദ്യം എത്തിയത്. രാത്രിയിലെ സംഭവങ്ങള്‍ക്ക് സാക്ഷിയായ അജി യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഒടുവില്‍ മാല നഷ്ടപ്പെട്ട സോജിയെ തന്നെ വിളിച്ചുവരുത്തി തിരിച്ചറിഞ്ഞ യുവാവിനെ പെരുനാട് പോലീസിന് െകെമാറുകയായിരുന്നു. ചിറ്റാര്‍ സ്വദേശിയായ ബാലേഷ് കച്ചേരിത്തടത്തില്‍ നിന്നും വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നുവെന്ന് പറയുന്നു.

English summary
Theft case in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X