പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരേഷ് ഗോപി എത്തുമോ ആറന്മുളയില്‍; കോണ്‍ഗ്രസില്‍ കുട്ട നിറയെ സ്ഥാനാര്‍ഥികള്‍, ബിജെപിയുടെ എ ക്ലാസ്

Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ നിയമസഭാ മണ്ഡലമാണ് ആറന്മുള. എപ്പോഴും വലത്തോട്ട് ചാഞ്ഞിരുന്ന മണ്ഡലം 2016ലാണ് ഇടത്തോട്ട് കളം മറ്റിയത്. വീണ ജോര്‍ജിനെ വച്ച് എല്‍ഡിഎഫ് പിടിച്ച മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ഥി മാറ്റം ഇടതുപക്ഷം ആലോചിക്കുന്നില്ല എന്നാണ് വിവരം. വികസനം വേണ്ടോളം ചെയ്തുവെന്ന് പറയുന്ന ഇടതുപക്ഷത്തിന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നേരിയ ആശങ്കയുണ്ടാക്കുന്നു.

കോണ്‍ഗ്രസിലും ബിജെപിയിലും കാര്യങ്ങള്‍ അല്‍പ്പം സങ്കീര്‍ണമാണ്. വിജയ പ്രതീക്ഷയേറിയതിനാല്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസില്‍ കൂട്ടപ്പോരാണ്. ആറ് പേരാണ് നിലവില്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. അതിനിടെയാണ് സ്റ്റാര്‍ പരിവേഷം നല്‍കാന്‍ ബിജെപി സുരേഷ് ഗോപിയെ കളത്തിലിറക്കുമെന്ന പ്രചാരണം. വിശാദാംശങ്ങള്‍ ഇങ്ങനെ....

വീണ ജോര്‍ജ് തന്നെ നില്‍ക്കട്ടെ

വീണ ജോര്‍ജ് തന്നെ നില്‍ക്കട്ടെ

യുഡിഎഫിന്റെ കുത്തക സീറ്റായിരുന്നു ആറന്മുള. മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെ രംഗത്തിറക്കി മണ്ഡലം പിടിച്ചടക്കി ഇടതുപക്ഷം. 2016 ഇത്തവണയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പവുമല്ല. വീണയെ തന്നെ മല്‍സപ്പിച്ചാല്‍ നേട്ടമുണ്ടാക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

കോണ്‍ഗ്രസില്‍ ആറ് പേര്‍

കോണ്‍ഗ്രസില്‍ ആറ് പേര്‍

കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ അങ്ങനയല്ല. ആറ് പേരാണ് തയ്യാറെടുത്ത് നില്‍ക്കുന്നത്. പലരും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇത്രയും പേരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുക എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവിളിയാകും. അതാകട്ടെ 2016ലെ പോലെ വീണ്ടും തോല്‍വിക്ക് ഇടയാക്കുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

ഇവരെല്ലാം റെഡി

ഇവരെല്ലാം റെഡി

കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, സെക്രട്ടരി അനീഷ് വരിക്കണ്ണാമല, മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍, ഡിസിസി പ്രസഡിന്റ് ബാബു ജോര്‍ജ്, കെപിസിസി അംഗം പി മോഹന്‍രാജ്, ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാര്‍ എന്നിവരാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. എല്ലാവര്‍ക്കും പ്രതീക്ഷ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകളാണ്.

 ഗ്രൂപ്പ് നോക്കിയാല്‍ എ വിഭാഗത്തിന്

ഗ്രൂപ്പ് നോക്കിയാല്‍ എ വിഭാഗത്തിന്

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നോക്കിയാല്‍ എ വിഭാഗത്തിനാണ് ആറന്മുള കിട്ടേണ്ടത്. എന്നാല്‍ ഐ ഗ്രൂപ്പും തയ്യാറായി നില്‍ക്കുന്നു. ശിവദാസന്‍ നായര്‍ നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ തവണ തോറ്റ ഇദ്ദേഹത്തിന് ഇനി സാധ്യതയില്ല എന്ന് പറയുന്നത് നേതാക്കളും കോണ്‍ഗ്രസിലുണ്ട്.

അന്ന് തോറ്റതിന് കാരണം

അന്ന് തോറ്റതിന് കാരണം

2016ല്‍ കോണ്‍ഗ്രസിന് പരാജയമുണ്ടാകാന്‍ കാരണം ഗ്രൂപ്പ് പോരായിരുന്നു എന്ന വിലയിരുത്തല്‍ അന്നേയുണ്ട്. ഇപ്പോഴും പോരിന് ഒട്ടും കുറവില്ല. ഇടതുപക്ഷത്തിനെതിരെ മണ്ഡലത്തില്‍ ശക്തമായ ആയുധം ഇതുവരെ കോണ്‍ഗ്രസിന്റെ കൈവശമില്ല എന്നതും മറ്റൊരു പ്രതിസന്ധിയാണ്. ഏത് അസ്ത്രമാണ് കോണ്‍ഗ്രസിന് ഗുണം ചെയ്യുക എന്ന് ഇതുവരെ വ്യക്തമല്ല.

ബിജെപിയുടെ എ പ്ലസ് മണ്ഡലം

ബിജെപിയുടെ എ പ്ലസ് മണ്ഡലം

ബിജെപിക്ക് വേണ്ടി കഴിഞ്ഞ തവണ മല്‍സര രംഗത്തുണ്ടായിരുന്നത് എംടി രമേശ് ആണ്. 38000ത്തോളം വോട്ടുകള്‍ അന്ന് അദ്ദേഹം നേടി. എന്നാല്‍ ഇത്തവണ രമേശിനൊപ്പം മറ്റു രണ്ടു പേരുകളും സജീവ ചര്‍ച്ചയിലുണ്ട്. ഒന്ന് നടന്‍ സുരേഷ് ഗോപിയുടേതാണ്. മറ്റൊന്ന് ജോര്‍ജ് കുര്യന്റേതും. ബിജെപി എ പ്ലസ് ഗണത്തില്‍ഉള്‍പ്പെടത്തിയതാണ് ആറന്മുള മണ്ഡലം.

1000 വോട്ട് മാത്രം കൂടുതല്‍

1000 വോട്ട് മാത്രം കൂടുതല്‍

സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നല്‍കിയത് പക്ഷേ, തിരുവനന്തപുരം മണ്ഡലമാണ്. അവിടെ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി ആറന്മുളയിലോ തൃശൂരിലോ മല്‍സരിച്ചേക്കുമെന്നാണ് സൂചനകള്‍. ആരും വന്നാലും പ്രശ്‌നമില്ലെന്ന് ഇടതുപക്ഷം പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിനേക്കാള്‍ 1000 വോട്ട് മാത്രമാണ് യുഡിഎഫിന് കൂടുതലുള്ളത്.

കുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പംകുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പം

English summary
These are CPM, Congress and BJP considering candidates in Aranmula in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X