പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവാഭരണ ഘോഷയാത്ര തിരിച്ചെത്തി: മേടക്കല്ലിലെത്തിയ സംഘത്തിന് സ്വീകരണം!!

  • By Desk
Google Oneindia Malayalam News

പന്തളം: ശബരിമലയില്‍ നിന്നുംം തിരുവാഭരണ ഘോഷയാത്ര പന്തളത്തു തിരിച്ചെത്തി. ഇന്നലെ രാവിലെ ഏഴേ മുക്കാലോടെയാണ് ഘോഷയാത്ര തിരിച്ചെത്തിയത്. മണികണ്ഠന് ആല്‍ത്തറയില്‍ അയ്യപ്പസേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാര്‍, നരേന്ദ്രന്‍ നായര്‍ എന്നിവരും യോഗക്ഷേമസഭാ ജില്ലാ പ്രസിഡന്റ് ഹരികുമാര്‍ നമ്പൂതിരി എന്നിവരും സ്വീകരിച്ചു. മുട്ടാര്‍ അയ്യപ്പക്ഷേത്രത്തിനു വേണ്ടി പ്രസിഡന്റ് എം.ബി. ബിനുകുമാര്‍, സെക്രട്ടറി ജി. വാസുദേവന്‍ പിള്ള, ട്രഷറര്‍ രാധാകൃഷണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലും സമസ്ത നായര്‍സമാജം ഭാരവാഹികളായ മധു, വിക്രമന്‍ പിള്ള, വിമല, ഷാജി എന്നിവരും സ്വീകരണം നല്കി.

മേടക്കല്ലിലെത്തിയ സംഘത്തിന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ, ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്റ് അശോക വര്‍മ്മ, സുകുമാര വര്‍മ്മ, പാലസ് വെല്‍ഫെയര്‍ ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് കെ.സി. ഗിരീഷ് കുമാര്‍, വൈസ് പ്രസിഡന്റ് എന്‍.ആര്‍. കേരളവര്‍മ്മ, ജന. സെക്രട്ടറി ജയകുമാര്‍ എന്നിവരും ദേവസ്വം ബോര്‍ഡും സ്വീകരിച്ചു. തുടര്‍ന്നു കൊട്ടാരം ഭാരവാഹികള്‍ തിരുവാഭരണങ്ങള്‍ പരിശോധിച്ച് ഏറ്റുവാങ്ങി സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിലെ സുരക്ഷിത മുറിയിലേക്കു മാറ്റി.

thiruvabharanam

മകര വിളക്കിനു ശബരിമലയില്‍ അയ്യപ്പനു ചാര്‍ത്താന്‍ ജനുവരി 12നാണ് തിരുവാഭരണങ്ങള്‍ പന്തളത്തു നിന്നും കൊണ്ടുപോയത്. തിരുവാഭരണങ്ങള്‍. ഇനി പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭഗവാന്റെ പിറന്നാളായ കുംഭത്തിലെ ഉത്രം ഉത്സവത്തിനും വിഷുവിനും തിരുവാഭരണങ്ങള്‍ ചാര്‍ത്തും.

English summary
thiruvabharana ghoshayathra returns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X