പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ശരിവെച്ചു: ഹര്‍ജി തള്ളി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: 2016 നവംബര്‍ അഞ്ചിന് നടന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന എല്ലാ ഹര്‍ജികളും തള്ളി. തിരഞ്ഞെടുപ്പ് ജസ്റ്റിസ് ചിദംബരേഷ്, ജസ്റ്റിസ് ആര്‍ നാരായണപിഷാരടി എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ശരിവെക്കുകയും ചെയ്തുു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് തെരഞ്ഞെടുപ്പ് കേസുകളെല്ലാം ആര്‍ബിട്രേഷന്‍ കോടതിയില്‍ ഫയല്‍ ചെയ്യുവാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ ബാങ്ക് പ്രസിഡന്റ് അഡ്വ. റെജി തോമസും ബാങ്കും സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ആര്‍ബിട്രേഷന്‍ കോടതിയ്ക്കു വിട്ട കേരളാ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കകയും തുടര്‍ന്ന് ഹൈക്കോടതി വീണ്ടും ഹര്‍ജികള്‍ കേട്ട് തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ കേസില്‍ അന്തിമവാദം കേട്ടാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.

high-court-kerala-

സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷണറും റിട്ടേണിംഗ് ഓഫീസറും സര്‍ക്കാരും ചില വ്യക്തികളും കൂടിയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നല്‍കിയത്. ബാങ്കിനും ഭരണസമിതി അംഗങ്ങള്‍ക്ക് വേണ്ടി അഭിഭാഷകരായ ജോര്‍ജ് പൂന്തോട്ടം പി രവീന്ദ്രന്‍ സോമസുന്ദരം എന്നിവരും ഗവണ്‍മെന്‍നും മറ്റു കക്ഷികള്‍ക്കും വേണ്ടി അഡീഷണല്‍ അഡ്വ.ജനറല്‍ രഞ്ജിത്ത് തമ്പാന്‍ അഡ്വ. ഗോപാലക്കുറുപ്പ് എന്നിവരും ഹാജരായി.

English summary
Thiruvalla east co operative bank election approved high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X