തിരുവല്ലയില്‍ നാലാം വിജയം നേടി മാത്യു ടി തോമസ്: ഭൂരിപക്ഷം പതിനൊന്നായിരത്തിന് മുകളില്‍
പത്തനംതിട്ട: തിരുവല്ല മണ്ഡലത്തില്‍ തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി മന്ത്രി മാത്യു ടി തോമസ്. യുഡിഎഫിന് വേണ്ടി മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ കുഞ്ഞുകോശി പോളിനെയാണ് മാത്യു ടി തോമസ് തോല്‍പ്പിച്ചത്. പതിനൊന്നായിരത്തിലേറെ വോട്ടിനാണ് മണ്ഡലത്തില്‍ ഇത്തവണ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. 2016 ല്‍ 8262 വോട്ടിനായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം പുതുശ്ശേരിയെ മാത്യു ടി തോമസ് പരാജയപ്പെടുത്തിയത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം
യുഡിഎഫിനും കോണ്‍ഗ്രസിനും ശക്തമായ അടിത്തറയുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് തവണയായി ജെഡിഎസിലുടെ ഇടത് മുന്നണി വിജയിക്കുന്ന മണ്ഡലമാണ് തിരുവല്ല. ഇത്തവണയും അവര്‍ വിജയം കാത്തുസൂക്ഷിച്ചു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസും എല്‍ഡിഎഫില്‍ ജനതാ ദളും സ്ഥിരമായി മണ്ഡലത്തില്‍ മത്സരിക്കുന്നു. കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴും അതിന് മാറ്റമുണ്ടായില്ല. പലപ്പോഴും മുന്നണിക്കുള്ളിലെ കാലുവാരാലാണ് മണ്ഡലത്തില്‍ യുഡിഎഫിന് തിരിച്ചടി നല്‍കിയത്. 1960 ന് ശേഷം കോണ്‍ഗ്രസ് മത്സരിക്കാത്ത മണ്ഡലം കൂടിയാണ് തിരുവല്ല.

Recommended Video
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം
തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും; മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകൾ തിരുവല്ല മണ്ഡലത്തിന് കീഴില്‍ വരുന്നത്. 2019 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഏഴായിരത്തിലേറെ വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിന് ഉണ്ടായിരുന്നു.












Click it and Unblock the Notifications