Get Updates
Get notified of breaking news, exclusive insights, and must-see stories!

നരബലി കേസിലെ മുഖ്യ പ്രതി സിപിഎം പ്രവര്‍ത്തകനോ? സുരേന്ദ്രനും സതീശനും ബേബിയും രംഗത്ത്

കോട്ടയം: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നടന്ന നരബലിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം പ്രവര്‍ത്തകനാണ് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനും സിപിഎമ്മിനെ ലക്ഷ്യമിട്ട് പ്രതികരിച്ചു. അതേസമയം, ഭഗവല്‍ സിങ് സിപിഎം അംഗമല്ലെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു. ഭഗവല്‍ സിങിന്റെ അയല്‍വാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്, ഇയാള്‍ക്ക് സിപിഎം ബന്ധമുണ്ട് എന്നാണ്. പാര്‍ട്ടിയില്‍ അത്ര സജീവമല്ല എന്ന് പ്രതികരിച്ച പ്രദേശവാസികളുമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ജയിച്ച വേളയില്‍ അഭിനന്ദനം അറിയിച്ച് ഭഗവല്‍ സിങ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച സ്‌ക്രീന്‍ ഷോട്ടുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചു.

p

ദുരൂഹമായ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നരബലിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പല രാഷ്ട്രീയ ബന്ധങ്ങളുണ്ട്. അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണ് പ്രധാന കണ്ണിയായി പുറത്തുവന്നിരിക്കുന്നത്. ഭീകരവാദികളുടെ സാന്നിധ്യവും ഇതിലുണ്ടോ എന്ന് പരിശോധിക്കണം. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. പ്രതി നേരത്തെ സിപിഎമ്മില്‍ പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ കര്‍ഷക സംഘത്തിന്റെ ചുമതല വഹിക്കുന്നുണ്ട് എന്നുമാണ് പ്രാദേശികമായി തനിക്ക് ലഭിച്ച വിവരമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നരബലി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ആദ്യ പരാതിയില്‍ തന്നെ കൃത്യമായ അന്വേഷണം നടന്നിരുന്നു എങ്കില്‍ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നു. കൂടുതല്‍ സംഭവങ്ങളുണ്ടായോ എന്ന് പരിശോധിക്കണം. പ്രതികളില്‍ ഒരാള്‍ പുരോഗമന നിലപാട് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ എന്ന കാര്യം ഗൗരവതരമാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

പിടിയിലായ ഭഗവല്‍ സിങ് സിപിഎം അംഗമല്ലെന്ന് എംഎ ബേബി പ്രതികരിച്ചു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. നാടിന് അപമാനമുണ്ടാക്കുന്ന കേസാണിത്. ദൈവ സങ്കല്‍പ്പങ്ങളെ അപമാനിക്കുന്ന സംഭവമാണിത്. അന്ധവിശ്വാസങ്ങള്‍ക്ക് എതിരേ അവബോധം വളര്‍ത്തണമെന്നും ബേബി പറഞ്ഞു.

അതേസമയം, ഭഗവല്‍ സിങ് മുമ്പ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു എന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ അത്ര സജീവമല്ലെന്നും അവര്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തെ പിന്തുണച്ച് ഭഗവല്‍ സിങ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് പ്രൊഫൈലുകല്‍ പ്രചരിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+