പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴയെ തുടര്‍ന്ന് തിരുവല്ല താലൂക്ക് ദുരിതക്കയത്തില്‍

  • By Desk
Google Oneindia Malayalam News

തിരുവല്ല: കനത്ത മഴയെ തുടര്‍ന്ന് താലൂക്ക് ദുരിതക്കയത്തില്‍. ഇന്നലെ മഴയ്ക്ക് അല്‍പം ശമനമുണ്ടായെങ്കിലും ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി മരം കടപുഴകി വീണതിനെ തുടര്‍ന്ന് 35 വീടുകള്‍ തകര്‍ന്നു. വിവിധ ഇടങ്ങളിലായി ആരംഭിച്ച 17 ക്യാമ്പുകളിലേക്ക് ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

rain

നിരണം, കടപ്ര, നെടുമ്പ്രം ,പെരിങ്ങര, കുറ്റൂര്‍,കവിയൂര്‍ എന്നി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായി. നിരണം; പെരിങ്ങര പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെളളപ്പൊക്കമാണ് ഇത്തവണത്തേത്. തിരുമൂല കമ്യൂണിറ്റി ഹാള്‍, കടപ്ര എം റ്റി എല്‍ പി എസ്, നിരണം സെന്‍ട്രല്‍ എല്‍ പി എസ്, കൊമ്പങ്കരി എം റ്റി എല്‍ പി എസ്, നക്കവല വൈഎംസിഎ, ഇര തോട് സെന്റ് ജോര്‍ജ് എല്‍ പി എസ്, മുത്തൂര്‍ അങ്കണ്‍വാടി, കഴുപ്പില്‍ സാംസ്‌കാരിക നിലയം, കല്ലുങ്കല്‍ എം റ്റി എല്‍ പി എസ്, മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍ പി എസ്, കൂര്‍ത്തമല സെന്റ് തോമസ് എല്‍ പി എസ്, കദളിമംഗലം എല്‍ പി എസ്, കവിയൂര്‍ ഗവ. എല്‍ പി എസ് തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. കാവുംഭാഗം -മുട്ടാര്‍ , പൊടിയാടി- സ്വാമിപാലം, നിരണം- വിയപുരം, തോട്ടഭാഗം- പുതുശേരി, കാവുംഭാഗം - ഇടിഞ്ഞില്ലം, സ്വാമി പാലം - മേപ്രാല്‍ തുടങ്ങിയ റോഡുകളുടെ പല ഭാഗങ്ങളിലും കനത്ത വെളളക്കെട്ടാണുളളത്. ഗ്രാമീണ റോഡുകള്‍ എല്ലാം തന്നെ വെളളത്തിനടിയിലാണ്. പ്രധാന റോഡുകളില്‍ വെളളം

കയറിയതിനെ തുടര്‍ന്ന് തിരുവല്ലയില്‍ നിന്നും ചുങ്കപ്പാറ, മേപ്രാല്‍, വീയപുരം വഴി ഹരിപ്പാട് എന്നിവിടങ്ങളിലേക്കുളള സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. കാര്‍ഷിക വിളകളും നാണ്യവിളകളും അപ്പാടേ നശിച്ചു. ഓണ വിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്തിരുന്ന ആയിരക്കണക്കിന് ഏത്തവാഴ കുലകള്‍ കാറ്റിലും വെളളപ്പാച്ചിലിലും നിലംപൊത്തി. കാര്‍ഷിക മേഖലയില്‍ മാത്രം ലക്ഷങ്ങളുടെ

നഷ്ടമാണ് കണക്കാക്കുന്നത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതോളം വൈദ്യുത പോസ്റ്റുകള്‍ മറിഞ്ഞു വീണതിനെ തുടര്‍ന്ന് നഗരമൊഴിച്ച് ഗ്രാമീണ ഭാഗങ്ങളില്‍ പല സ്ഥലങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി വൈദ്യുതി വിതരണം ഏതാണ്ട് പൂര്‍ണമായും നിലച്ച നിലയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പല ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്.

English summary
thiruvalla taluk suffering due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X